HOME
DETAILS

മദീന അപകടം: ജിദ്ദയിൽ ജോലി ചെയ്യുന്ന ജലീൽ മൂത്ത മക്കളെ നാട്ടിൽ ആക്കി ചെറിയ മക്കൾക്കും ഉമ്മാക്കും ഭാര്യക്കും ഒപ്പം ഉംറ ചെയ്യാനെത്തി, മടക്കത്തിനിടെ പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചത് നാലുപേരുടെ ജീവനെടുത്തു

  
Web Desk
January 04, 2026 | 2:39 AM

madinah-road-accident-malappuram-family-umrah-tragedy

മദീന: മദീനക്കടുത്ത് സമീപമുണ്ടായ  വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ കുടുംബത്തിലെ നാല് പേർ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  പ്രാദേശിക സമയം ഇന്നലെ രാത്രി മദീനക്ക് സമീപം ഉതൈമ എന്ന സ്ഥലത്തു വെച്ച് ആണ് അപകടം സംഭവിച്ചത്. മലപ്പുറം ജില്ലയിലെ തിരൂർക്കാട് വെള്ളില യു.കെ പടി തോണിക്കര സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടത്. വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ, ജലീലിന്റെ മകൻ ആദിൽ (13) എന്നിവരാണ് മരിച്ചത്.

വാഹനത്തിൽ ജലീൽ, ജലീലിന്റെ ഉമ്മ, ഭാര്യ, നാല് മക്കൾ എന്നിങ്ങനെ ഏഴു പേർ ഉണ്ടായിരുന്നു. മൂന്ന് മക്കൾ രണ്ട് വ്യത്യസ്ത ഹോസ്പിറ്റലുകളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ്. 

ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ ആണ് സാരമായ പരിക്കുകളോടെ മദീനയിലെ കിങ്​ ഫഹദ്​, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയന്നത്.

2026-01-0408:01:00.suprabhaatham-news.png
 
അപകടത്തിൽ മരിച്ചവർ

വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്തു വരിക ആണ് ജലീൽ. ജിദ്ദയിലെ അസ്കാൻ (കൂട്ട ബിൽഡിങ്ങിൽ) താമസിക്കുന്നത്. ഭാര്യയും മക്കളും സന്ദർശന വിസയിൽ ആണ് സൗദിയിൽ എത്തിയത്. ഉമ്മ മൈമൂനത്ത്​ ഉംറ വിസയിലും എത്തി. ജലീലിന് ആകെ ഏഴു മക്കൾ ആണ് ഉള്ളത്. ഇതിൽ മൂത്ത കുട്ടികളെ നാട്ടിൽ ആക്കുകയായിരുന്നു.

കുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ടതായിരുന്നു. ജലീൽ കമ്പനിയുടെ ജോലി ആവശ്യാർഥം 800 കി.മീ അകലെയുള്ള ഹാഇലിൽ പോയി മദീന വഴി മടങ്ങുകയായിരുന്നു. മദീന കഴിഞ്ഞ് വാദി ഫർഹ പ്രദേശത്തിനടുത്തുള്ള അൽ യുത്മ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. രാത്രി പത്തരയോടെ ഇവർ സഞ്ചരിച്ച ജിഎംസി യുകോൺ കാർ പുല്ല് കൊണ്ടുപോകുന്ന ട്രെക്കിന് പിറകിൽ ഇടിക്കുകയായിരുന്നു. 

കെഎംസിസി നേതാക്കൾ ആണ് നടപടികൾ പൂർത്തിയാക്കി വരുന്നത്.

Summary: Four members of a Malappuram-based family were killed in a road accident near Madinah while returning after performing Umrah. The accident occurred late at night when their GMC Yukon car rammed into the rear of a hay-laden truck at Al Yutmah near Wadi Farah. The deceased include Jalil (52), his wife Tasna (40), his mother Maimoonath, and his 13-year-old son Adil, while three children remain in critical care at hospitals in Madinah. The family, long-time residents of Jeddah, were travelling together after Umrah when the tragedy struck.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നിൽ മലയാളിയും രണ്ട് താരങ്ങളും മാത്രം; എന്നിട്ടും 100 അടിച്ച് ഒന്നാമനായി ഗെയ്ക്വാദ്

Cricket
  •  13 hours ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  13 hours ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  13 hours ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  13 hours ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  13 hours ago
No Image

അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ

Cricket
  •  13 hours ago
No Image

പുനര്‍ജനി പദ്ധതി കേസ്: പണം വാങ്ങിയതിന്‌ തെളിവില്ല, വി.ഡി സതീശനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Kerala
  •  13 hours ago
No Image

മഹാരാഷ്ട്രയെ യുപിയും ബീഹാറുമാക്കാൻ സമ്മതിക്കില്ല; മഹായുതി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് 'താക്കറെ സഹോദരന്മാർ'

National
  •  13 hours ago
No Image

ഒഴിയാതെ ഐപിഎൽ വിവാദം: ഇടഞ്ഞ് ബംഗ്ലാദേശ്, ലോകകപ്പ് വേദിയിൽ തർക്കം

Cricket
  •  14 hours ago
No Image

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

uae
  •  14 hours ago