അവൻ സച്ചിനെയും തോൽപ്പിക്കും: വമ്പൻ പ്രസ്താവനയുമായി മുൻ ഓസീസ് താരം
ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ഡാരൻ ലേമാൻ. സർ ഡൊണാൾഡ് ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും മികച്ച താരമെന്നാണ് റൂട്ടിനെ ഡാരൻ ലേമാൻ വിശേഷിപ്പിച്ചത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ എല്ലാ റെക്കോർഡുകളും റൂട്ട് തകർക്കുമെന്നും മുൻ ഓസീസ് താരം അവകാശപ്പെട്ടു.
''ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ സെഞ്ച്വറി നേടിയാൽ സ്റ്റാറ്റ്സ് പ്രകാരം ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും മികച്ച താരം അദ്ദേഹമായിരിക്കുമെന്ന്. അദ്ദേഹം എല്ലാ റെക്കോർഡുകളും തകർക്കും. അദ്ദേഹം സച്ചിനെ മറികടക്കും. മറ്റാരേക്കാളും കൂടുതൽ സെഞ്ച്വറികൾ നേടും'' ഡാരൻ ലേമാൻ പറഞ്ഞു.
ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിന്റെ അടുത്തെത്തി നിൽക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. മാസ്റ്റർ ബ്ലാസ്റ്ററിനെ മറികടക്കാൻ റൂട്ടിന് ഇനി വെറും 2000ത്തോളം റൺസ് മാത്രം മതി.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി റൂട്ട് സെഞ്ച്വറി നേടിയിരുന്നു. 242 പന്തിൽ 160 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 15 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും റൂട്ടിന് സാധിച്ചു. ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് റൂട്ടിന്റെ കുതിപ്പ്. 13922 റൺസാണ് റൂട്ട് ഇതുവരെ ടെസ്റ്റിൽ നേടിയിട്ടുള്ളത്. 13378 റൺസ് നേടിയ പോണ്ടിങ്ങാണ് റൂട്ടിന്റെ പുറകിൽ. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ്. 15921 റൺസുമായാണ് സച്ചിൻ ഒന്നാം സ്ഥാനത്തുള്ളത്.
Former Australian cricketer Darren Lehmann has praised England's Joe Root for his excellent form in Test cricket. He described Root as the best player since Sir Donald Bradman. The former Australian cricketer also claimed that Root will break all the records of Indian legend Sachin Tendulkar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."