ഫാമിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ഒമാനിൽ പ്രവാസി അറസ്റ്റിൽ
മസ്‌കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിലുണ്ടായ കൊലപാതകക്കേസിൽ പ്രതിയെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ വംശജനാണ് പിടിയിലായതെന്ന് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പൊലിസ് അറിയിച്ചു.
നോർത്ത് ബാത്തിനയിലെ ഒരു ഫാമിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്നവർക്കിടയിലാണ് അനിഷ്ട സംഭവമുണ്ടായത്. കൊല്ലപ്പെട്ട വ്യക്തിയും പ്രതിയും ഒരേ ആഫ്രിക്കൻ രാജ്യത്ത് നിന്നുള്ളവരാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഫാമിലെ ജോലിക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതിയെ പിടികൂടിയതായും ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂലൈയിൽ സമാനമായ രീതിയിൽ സൂറിൽ ഒരു ബംഗ്ലാദേശി പൗരൻ സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്നു. നിയമവിരുദ്ധമായി തൊഴിലെടുക്കുന്നവർക്കിടയിലെ കുറ്റകൃത്യങ്ങൾ തടയാൻ അധികൃതർ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
a farm dispute in oman escalated into a murder, resulting in the arrest of an expatriate. authorities are investigating the incident and circumstances surrounding the violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."