HOME
DETAILS

ഹജ്ജ് 2026: കടുത്ത നിയന്ത്രണങ്ങളുമായി സഊദി സർക്കാർ; ഈ 6 വിഭാഗങ്ങൾക്ക് തീർത്ഥാടനത്തിന് അനുമതിയുണ്ടാകില്ല

  
January 08, 2026 | 12:01 PM

hajj 2026 strict restrictions announced by saudi government these six categories denied pilgrimage permission this year

റിയാദ്: ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് ഹജ്ജ് കര്‍മത്തിനുള്ള അനുമതി നല്‍കില്ലെന്ന് സഊദി സര്‍ക്കാര്‍. ഗുരുതരമായ രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍, മാനസികമായ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, മറവി രോഗം ബാധിച്ചവര്‍, പകര്‍ച്ചവ്യാധി പിടിപെട്ടവര്‍, ഗുരുതരാവസ്ഥയിലുള്ള അര്‍ബുദ രോഗികള്‍ തുടങ്ങി ആറു വിഭാഗങ്ങളെയാണ് സഊദി ഹജ്ജ് മന്ത്രാലയം അയോഗ്യരായി പ്രഖ്യാപിച്ചത്.

ആരോഗ്യ കാരണങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് നേരത്തേ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ വരുന്നത് ഇതാദ്യമാണ്.

പുതിയ നിര്‍ദ്ദേശ പ്രകാരം ഗുരുതരമായ ഹൃദ്രോഗമുള്ളവര്‍, ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികള്‍, തുടര്‍ച്ചയായോ അല്ലെങ്കില്‍ ഇടയ്‌ക്കോ ഓക്‌സിജന്‍ പിന്തുണ വേണ്ടിവരുന്ന രോഗികള്‍, അതിഗുരുതരമായ കരള്‍രോഗം അനുഭവിക്കുന്നവര്‍, മറവിരോഗികള്‍, കീമോ ചികിത്സയില്‍ കഴിയുന്നവരോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരോ ആയ് അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കും ഹജ്ജിന് പോകാനാകില്ല. 

യാത്രാസമയം 28 ആഴ്ച പൂര്‍ത്തിയായ ഗര്‍ഭിണികള്‍ക്കും മന്ത്രാലയം അയോഗ്യത ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോകുന്നവര്‍ ജനുവരി 15 മുമ്പ് ബുക്കിംഗ് പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ അറിയിച്ചു. ഹജ്ജ് യാത്രക്ക് തിരഞ്ഞെടുക്കുന്ന സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് ഉണ്ടോയെന്ന് അപേക്ഷകര്‍ പരിശോധിച്ച് ഉറപ്പിക്കണം. 

ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളായ അറഫ, മിനാ എന്നിവിടങ്ങളിലെ സോണ്‍ കാറ്റഗറി, മക്ക, മദീന എന്നിവിടങ്ങളിലെ താമസ സൗകര്യങ്ങളിലെ മാറ്റം എന്നിവയ്ക്കനുസരിച്ച് തുകയിലും മാറ്റം വന്നേക്കാം. 

hajj 2026 preparations bring strict rules from saudi authorities to ensure safety, crowd control, and legal compliance. six specific groups will face pilgrimage bans under the new regulations, according to official statements released recently by government sources ahead of season.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  5 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  6 hours ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  6 hours ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  6 hours ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  6 hours ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  6 hours ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  7 hours ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  7 hours ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  7 hours ago