മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു
കൽപ്പറ്റ: പ്രകൃതി ഭൂമിയിലും ജീവജാലങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും പശ്ചിമഘട്ട മലനിരകൾ രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അത്യന്താപേക്ഷിതമായ ഒന്നാണെന്നും അത് ആ രീതിയിൽ തന്നെ സംരക്ഷണിക്കണമെന്നും മുന്നേപറയുകയും ചെയ്ത മനുഷ്യനാണ് മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടത്തിൽ ഉടനീളം സഞ്ചരിച്ച അദ്ദേഹം, അവിടത്തെ ജൈവവൈവിധ്യത്തെ കുറിച്ചും ഭൂഘടനയെ കുറിച്ചും മനുഷ്യരെ കുറിച്ചും ആഴത്തിൽ പഠിച്ചു. ജന്തു സസ്യജാലങ്ങൾ, ആദിമ ഗോത്ര ജനതകൾ, കർഷകർ തുടങ്ങിയവരുടെ നിലനിൽപ്പിന് ഭീഷണിയാവുന്ന കടന്നുകയറ്റങ്ങളിൽ അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു. തന്റെ റിപ്പോർട്ടിനെതിരേ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ഇന്നത്തെ ഭൂമിക്കല്ല, വരുംതലമുറയ്ക്ക് കൂടി ഈ പരിസ്ഥിതി കരുതിവയ്ക്കാനാണ് റിപ്പോർട്ടെന്നായിരുന്നു മറുപടി.
ഇതിനെ തിരസ്‌കരിക്കുന്നതിന്റെ പരിണിതഫലം വരുംവർഷങ്ങളിൽ തന്നെ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട മലനിരകളിലെ നീലഗിരിയും വയനാടും മലപ്പുറവുമെല്ലാം അത് വൈകാതെ അനുഭവിക്കുകയും ചെയ്തു. 2019ലെ പൂത്തുമല ഉരുൾപൊട്ടലിന് ശേഷം വയനാട്ടിലെത്തിയ ഗാഡ്ഗിലിനെ കേൾക്കാൻ തടിച്ചുകൂടിയ മനുഷ്യർ പറയാതെ പറഞ്ഞത് നിങ്ങളുടെ നിഗമനങ്ങളായിരുന്നു ശരിയെന്നാണ്. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരേ വൻ പ്രക്ഷോഭം അരങ്ങേറിയ വയനാട്ടിലാണ് അദ്ദേഹത്തെ കേൾക്കാൻ അന്ന് ജനം തടിച്ചുകൂടിയത്. മുണ്ടക്കൈ ദുരന്തമുണ്ടായപ്പോഴും വയനാട്ടിലെത്താൻ ശ്രമിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം ഉപേക്ഷിക്കുകയായിരുന്നു. വയനാട് തുരങ്കപാതയുടെ ആലോചന തുടങ്ങിയപ്പോൾ തന്നെ അതിനെ ശക്തിയുക്തം ഗാഡ്ഗിൽ എതിർത്തിരുന്നു.
madhav gadgil is the person who warned about the impact of nature on the earth and living beings and emphasized that the western ghats are vital for the nation’s survival and must be preserved as such.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."