HOME
DETAILS

എസ്.ഐ.ആർ; ജുമുഅ നേരത്തും ഹിയറിങ്, പ്രാർഥനയ്ക്ക് തടസമാകും; ശനിയാഴ്ച ഹിയറിങ് ഒഴിവാക്കി

  
January 09, 2026 | 2:02 AM

sir hearing scheduled on fridays too

തിരുനാവായ (മലപ്പുറം): എസ്.ഐ.ആറിൻ്റെ ഭാഗമായി മുൻ പട്ടികയുമായി മാപിങ് നടത്താൻ പറ്റാത്തവർക്കുള്ള ഹിയറിങ് ജുമുഅയുടെ നേരത്തും നിശ്ചയിച്ചത് വോട്ടർമാർക്ക് പ്രാർഥനയ്ക്ക് തടസമാകുമെന്ന് ആശങ്ക. 2002ലെ അവസാന എസ്.ഐ.ആർ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ പേരോ ഇല്ലാത്തവർക്കാണ് ഈ ഹിയറിങ് നടന്നുവരുന്നത്. ഇക്കഴിഞ്ഞ ആറിന് ആരംഭിച്ച ഹിയറിങ് 22നകം പൂർത്തിയാകുന്ന വിധമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

ദിവസം മൂന്ന് ഷിഫ്റ്റിലായാണ് ഹിയറിങ് നടക്കുന്നത്. രാവിലെ ഒമ്പത് മുതൽ 12 വരെയും  12 മുതൽ 2.30 വരെയും മൂന്ന് മുതൽ അഞ്ച് വരെയുമാണ് ഷിഫ്റ്റുകൾ. ഒരു ഷിഫ്റ്റിൽ 50 പേർക്ക് വീതം ഹിയറിങ് നടത്തുന്നതിനാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഈ ഷെഡ്യൂളിൽ വെള്ളിയാഴ്ചയിലെ ഹിയറിങ്ങാണ് ജുമുഅയ്ക്ക് തടസമാവുക. എന്നാൽ ശനിയാഴ്ച ഹിയറിങ് ഒഴിവാക്കിയിട്ടുമുണ്ട്.

അവസാന എസ്.ഐ.ആറിൽ പേര് വന്നവരും അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടേയോ പേര് വന്നിട്ടും ഹിയറിങ്ങിൽ പങ്കെടുക്കേണ്ടി വരുന്നവരും ധാരാളമുണ്ട്. പൂരിപ്പിച്ച് നൽകിയ എസ്.ഐ.ആർ എന്യൂമറേഷൻ ഫോമിൽ അവസാന എസ്.ഐ.ആറിലെ പേര് ചേർത്തിട്ടും അപ് ലോഡിങ് സമയത്തെ സെർവർ തകരാർ കൊണ്ടും മറ്റു സാങ്കേതികതകരാർ കൊണ്ടുമാണ് ഇവർ മാപ് ചെയ്യപ്പെടാതെ പോയത്. ഇവരുടേതല്ലാത്ത കാരണത്താലാണ് ഇവർക്ക് ഹിയറിങ് നിർബന്ധമായിട്ടുള്ളത്. 

വോട്ടർ പട്ടിക കുടുംബ കോർവയിലല്ലാത്തത് ഹിയറിങ് ഷെഡ്യൂൾ നിശ്ചയിച്ചതിൽ വലിയ അപാകതയാണ് വരുത്തിയിട്ടുള്ളത്. ഇതു കാരണം ഒരു കുടുംബത്തിലെ അംഗങ്ങൾ വ്യത്യസ്ത ദിവസങ്ങളിലും സമയങ്ങളിലും ഹിയറിങ്ങിന് ഹാജരാകേണ്ടി വരുന്നതും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഇത്തരത്തിൽ മാപ് ചെയ്യപ്പെടാത്തവരുടെ ബന്ധപ്പെട്ട രേഖകൾ ബി.എൽ.ഒമാർ ഓരോരുത്തരിൽ നിന്നും നേരിട്ട് ശേഖരിച്ച് ബി.എൽ.ഒ ആപ് വഴി അപ് ലോഡ് ചെയ്തിട്ടും അവർക്ക് വീണ്ടും ഹിയറിങ് നടത്തുന്നതിൽ വോട്ടർമാർ കടുത്ത അതൃപ്തിയിലാണ്. അതിനിടയിലാണ് വെള്ളിയാഴ്ചയിലെ ജുമുഅ നേരവും ഹിയറിങ്ങും നടക്കുന്നത്.

as part of s.i.r., scheduling the hearing for those who could not be mapped with the previous list during jumua time has raised concerns that it will hinder voters from offering prayers.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  5 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  5 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  5 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  5 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  5 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  5 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  5 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  5 days ago
No Image

ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  5 days ago
No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  5 days ago