പറന്നുയർന്ന ഉടനെ സാങ്കേതിക തകരാർ; റൂർക്കലയ്ക്ക് സമീപം വിമാനം തകർന്നുവീണു, യാത്രക്കാർക്ക് പരുക്ക്
ഭുവനേശ്വർ: റൂർക്കലയിൽ നിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ട ചെറുവിമാനം തകർന്നവീണു. പറക്കലിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് റൂർക്കേല എയർസ്ട്രിപ്പിൽ പറന്നുയർന്ന ഉടനെ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു. ക്യാപ്റ്റൻ നവീൻ കഡംഗ, ക്യാപ്റ്റൻ തരുൺ ശ്രീവാസ്തവ എന്നിവരുൾപ്പെടെ നാല് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരുക്കേറ്റു. ഇതിൽ പൈലറ്റിന്റെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
എയർസ്ട്രിപ്പിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെറിയ വിമാനം ഇടിച്ചിറക്കിയത്. പറന്നുയർന്ന ഉടനെ സിസ്റ്റത്തിൽ ഒരു സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് ഒരു പുൽമേട് കണ്ട് അതിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. എല്ലാ യാത്രക്കാരെയും രക്ഷിച്ചുവെന്നും ക്രാഷ് ലാൻഡിംഗ് സ്ഥിരീകരിച്ച ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം (ബിപിഐഎ) അറിയിച്ചു.
സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."