HOME
DETAILS
MAL
രാജ്യദ്രോഹ' ആരോപണങ്ങള്‍ ഏശിയില്ല; ജെ.എന്‍.യുവില്‍ ഇടതുമുന്നേറ്റം
backup
September 10 2016 | 18:09 PM
ന്യൂഡല്‍ഹി: രാജ്യദ്രോഹികളെന്ന് മുദ്രകുത്തി വിദ്യാര്‍ഥി നേതാക്കളെ ജയിലിലടച്ചതിനു ശേഷം നടന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ഥി യൂനിയനുകളുടെ മുന്നേറ്റം. സി.പി.ഐ.എം (എല്ലിബറേഷന്) വിദ്യാര്‍ഥി സംഘടന ആള് ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷനും (എ.എസ്.എ), സി.പി.എം വിദ്യാര്‍ഥി സംഘടന എസ്.എഫ്.ഐയും ചേര്‍ന്ന് രൂപീകരിച്ച ഇടതു സഖ്യമാണു മുന്നേറുന്നത്. വോട്ടെണ്ണല്‍ ഇന്നലെ രാത്രി വൈകിയും തുടരുകയാണ്. അതേസമയം, ഒരു ജനറല്‍ സീറ്റ് നഷ്ടമായെങ്കിലും പോയവര്‍ഷം അടക്കി ഭരിച്ച ഡല്‍ഹി സര്‍വകലാശാല(ഡി.യു) യൂനിയന്‍ സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി വീണ്ടും പിടിച്ചെടുത്തു. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്സ് യൂണിയന്(എന്‍.എസ്.യു) ഒരു സീറ്റ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."