പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം
പാലക്കാട്: ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനെതിരെ അപകീർത്തികരമായ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് ടൗൺ സൗത്ത് പൊലിസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും എ. തങ്കപ്പനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ തങ്കപ്പൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി.
പോസ്റ്റർ പതിക്കാനെത്തിയവർ സഞ്ചരിച്ച വാഹനം പൊലിസ് തിരിച്ചറിഞ്ഞതായാണ് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലിസ്, വാഹനത്തിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. രാത്രികാലങ്ങളിൽ രഹസ്യമായി പോസ്റ്റർ പതിക്കുന്ന ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.
കോൺഗ്രസ് പാർട്ടിയെയും ജില്ലാ പ്രസിഡൻ്റിനെയും സമൂഹമധ്യത്തിൽ വ്യക്തിഹത്യ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്ററുകൾ പതിച്ചതെന്ന് പരാതിയിൽ പറയുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പോസ്റ്ററിലുള്ളതെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും തങ്കപ്പൻ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ എതിർ രാഷ്ട്രീയ ചേരിയിലുള്ളവർ നടത്തിയ നീക്കമാണിതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
അത്യന്തം പ്രകോപനപരമായ ഉള്ളടക്കമാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. "സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്" എന്നതടക്കമുള്ള അധിക്ഷേപ പരാമർശങ്ങൾ പോസ്റ്ററുകളിൽ ഉണ്ടായിരുന്നു. സാധാരണ വെള്ളപ്പേപ്പറിൽ പേന ഉപയോഗിച്ച് എഴുതിയ നിലയിലാണ് ഇവ കണ്ടെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി ചർച്ചകൾ സജീവമായ സാഹചര്യത്തിൽ ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എ. തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം ജില്ലയിലെ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും ഉയർത്തിയിരുന്നു. ഇക്കാര്യം കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ നേതാക്കൾ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തങ്കപ്പനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പോസ്റ്റർ പ്രചാരണവും ആരംഭിച്ചത്. സ്ഥാനാർഥി നിർണ്ണയത്തിലെ വടംവലിയാണ് ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലിസ് അന്വേഷണം പൂർത്തിയാകുന്നതോടെ ഗൂഢാലോചനയ്ക്ക് പിന്നിലുള്ള യഥാർത്ഥ പ്രതികൾ പുറത്തുവരുമെന്നാണ് ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നത്.
In January 2026, abusive posters targeting Palakkad DCC President A. Thankappan appeared near the District Congress Committee (DCC) office and various parts of the city. The posters emerged shortly after reports surfaced that the party was considering Thankappan as a candidate for the upcoming Assembly elections. The posters contained personal insults, including claims that even his own family would not vote for him, and allegations regarding the sale of land intended for a party office. In response, Thankappan filed a formal complaint with the District Police Chief (SP), alleging a political conspiracy to defame him. The police have launched an investigation, specifically tracking a suspicious vehicle and reviewing CCTV footage to identify those responsible for putting up the posters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."