HOME
DETAILS

കുവൈത്തില്‍ വ്യാജ ഡോളര്‍ നോട്ടുകള്‍ പിടികൂടി; ആറ് സിറിയന്‍ പൗരന്മാര്‍ അറസ്റ്റില്‍

  
January 13, 2026 | 4:09 PM

kuwait police seize fake us dollars arrest six syrians

 

കുവൈത്ത്: കുവൈത്തില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ച വലിയ തോതിലുള്ള വ്യാജ അമേരിക്കന്‍ ഡോളര്‍ നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആറു സിറിയന്‍ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏകദേശം 1,30,000 യുഎസ് ഡോളറിന്റെ മൂല്യമുള്ള വ്യാജ നോട്ടുകളാണ് അന്വേഷണ സംഘത്തിന് പിടിച്ചെടുക്കാനായത്. ഫാര്‍വാനിയ, ജലീബ് അല്‍ ഷുയുഖ് മേഖലകളില്‍ നടത്തിയ പരിശോധനകളിലൂടെയാണ് പ്രതികളെ പിടികൂടിയത്.

ഒരു കുവൈത്ത് പൗരന്‍ ബാങ്കില്‍ നോട്ടുകള്‍ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തിയതാണ് കേസിന് തുടക്കമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ നോട്ടുകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തി.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പരിശോധനയില്‍ ആദ്യം ഒരാളെ പിടികൂടി. ചോദ്യംചെയ്യലില്‍ ഇയാള്‍ മറ്റ് പ്രതികളെ കുറിച്ച് വിവരം നല്‍കി. തുടര്‍ന്നുള്ള റെയ്ഡുകളില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വലിയ തോതില്‍ വ്യാജ ഡോളര്‍ നോട്ടുകള്‍ കണ്ടെത്തിയത്.

വ്യാജ നോട്ടുകള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് കടത്തിയതാണെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാമെന്ന സാധ്യതയും പോലീസ് പരിശോധിച്ചുവരികയാണ്.

അറസ്റ്റിലായ എല്ലാവരെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

വ്യാജ കറന്‍സി ഇടപാടുകളിലും അമിത ലാഭം വാഗ്ദാനം ചെയ്യുന്ന ഇടപാടുകളിലും ഏര്‍പ്പെടരുതെന്ന് പൊതുജനങ്ങള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. സംശയകരമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Kuwait police seized a large quantity of fake US dollar notes and arrested six Syrian nationals during raids in Farwaniya and Jleeb Al Shuyoukh, officials said.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിഭാരവും നഴ്‌സുമാരുടെ ക്ഷാമവും: ന്യൂയോർക്കിൽ 15,000 നഴ്‌സുമാരുടെ സമരം തുടരുന്നു; ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേയർ സോഹ്‌റാൻ മംദാനി

International
  •  5 hours ago
No Image

ഒമ്പത് റൂട്ടുകളിൽ പുതിയ അമൃത് ഭാരത് എക്സ്പ്രസ്; പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

National
  •  5 hours ago
No Image

ഇലക്ട്രിക് വാഹന ഉടമകൾക്ക് ആശ്വാസം; അബൂദബി-ദുബൈ ഹൈവേയിൽ 60 ചാർജറുകളുമായി മെഗാ ഹബ്ബ്

uae
  •  5 hours ago
No Image

കരൂർ ദുരന്തം: മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല; വിജയ് വീണ്ടും സിബിഐക്ക് മുന്നിലേക്ക്

National
  •  5 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: പരാതിക്കാരിയെ അധിക്ഷേപിച്ചതിനും പേര് വെളിപ്പെടുത്തിയതിനും മൂന്ന് കേസുകൾ; വനിതാ നേതാവിനെതിരെയും പരാതി

Kerala
  •  5 hours ago
No Image

കുവൈത്ത് വിമാനത്താവളത്തില്‍ മയക്കുമരുന്ന് കടത്ത്; ഇന്ത്യക്കാരനും ബെനിനുക്കാരിയും അറസ്റ്റില്‍

Kuwait
  •  5 hours ago
No Image

ചരിത്രനേട്ടം തുടരും; വീണ്ടും 10 കോടി ക്ലബ്ബിൽ ഇടം നേടി കെ.എസ്.ആർ.ടി.സി

Kerala
  •  5 hours ago
No Image

ലോകത്തെ ഏറ്റവും പവർഫുൾ പാസ്‌പോർട്ട് ഈ രാജ്യത്തിന്റെ; ഹെൻലി ഇൻഡക്സിൽ വിസ്മയിപ്പിച്ച് യുഎഇ

uae
  •  5 hours ago
No Image

2026–27 അധ്യയന വർഷം; ബഹ്റൈൻ പോളിടെക്നിക്കിൽ അഡ്മിഷൻ ആരംഭിച്ചു

bahrain
  •  5 hours ago
No Image

മകരവിളക്ക്: ഇടുക്കിയിലെ 5 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 hours ago