മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് കൊച്ചിയില്‍ നാല് ഷോറൂമുകള്‍ തുറന്നു
കൊച്ചി: ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ ഷോറൂം ശൃംഖലയായ 3ജി മൊബൈല്‍ വേള്‍ഡ് കൊച്ചിയിലും സാന്നിധ്യമറിയിച്ചു. മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് (ാ്യഏ)എന്ന പേരിലാണ് കൊച്ചിയില്‍ ഷോറൂമുകള്‍ തുറന്നത്. ആദ്യഘട്ടമായി നാലു ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു.
നവീനശൈലിയോടെ തികച്ചും ന്യൂജെന്‍ ഭാവത്തോടെയാണ് ഷോറൂമുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇടപ്പള്ളി, പറവൂര്‍, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍. പറവൂര്‍ ഷോറൂം ഹണിറോസും ആലുവ ഷോറൂം ഇഷാ തല്‍വാറും മൂവാറ്റുപുഴയിയില്‍ നമിതാ പ്രമോദും ഇടപ്പള്ളി ഷോറൂം ഹൈബി ഈഡന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശാലമായ മള്‍ട്ടിബ്രാന്‍ഡ് ഗാഡ്ജറ്റ് ഷോറൂമുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജി പറഞ്ഞു. സാംസങ്, എല്‍.ജി, ആപ്പിള്‍, ലെനോവ, ജിയോണി, മൈക്രോമാക്‌സ്, വിവോ, പനാസോണിക്, സോണി തുടങ്ങിയ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണ്‍, തോഷിബ, എച്ച്.പി, ഡെല്‍, ലെനോവ, ആപ്പിള്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്, കാനന്‍, സോണി, നിക്കോണ്‍ കമ്പനികളുടെ കാമറ, വിവിധ അന്താരാഷ്ട്ര കമ്പനികളുടെ വാച്ചുകള്‍, ടാബ്ലറ്റ് തുടങ്ങി മുപ്പത്തെട്ടോളം ലോകോത്തര ബ്രാന്‍ഡുകളുടെ വൈവിധ്യങ്ങളായ ഗാഡ്ജറ്റുകളുടെ വിശാലമായ ശേഖരമാണ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ പവര്‍ബാങ്ക്, വെര്‍ച്ച്വല്‍ റിയാലിറ്റി, ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, ലാപ്‌ടോപ്പ് ആക്‌സസറീസുകള്‍, കാമറ ആക്‌സസറീസുകള്‍ തുടങ്ങിയവയും ലഭ്യമാണ്. ഉല്‍പന്നങ്ങളോടൊപ്പം വന്‍മൂല്യമുള്ള സമ്മാനങ്ങളും മറ്റു അതിശയിപ്പിക്കുന്ന ഇളവുകളും ഓഫറുകളും വൈവിധ്യങ്ങളായ ഫൈനാന്‍സ് സ്‌കീമുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മൊത്തം 12 ഷോറൂമുകളാണ് കൊച്ചിയില്‍ ആരംഭിക്കുന്നത്. മറ്റ് ഷോറൂമുകളുടെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്നും ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."