HOME
DETAILS

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം: യു.എസ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തര്‍

  
January 15, 2026 | 5:02 AM

Qatar welcomes announcement on second phase of Gaza ceasefire

ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. പശ്ചിമേഷ്യക്കായുള്ള യു.എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിന്റെ പ്രഖ്യാപനം ഗസ്സയിലെ സമാധാനം ദൃഢമാക്കാനും തകര്‍ന്നുകൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പ്രത്യാശ പ്രകടിപ്പിച്ചു.
മധ്യസ്ഥര്‍ എന്ന നിലയില്‍ ഖത്തറും മറ്റ് പങ്കാളി രാജ്യങ്ങളും ഗസ്സയിലെ സംഘര്‍ഷം ലഘൂകരിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ മാനുഷിക സഹായം പ്രവേശിക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. യുദ്ധം തകര്‍ത്ത ഗസ്സയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ടെന്നും ഫലസ്തീന്‍ ജനതയ്ക്ക് മാന്യമായ ജീവിതം ഉറപ്പാക്കണമെന്നും ഡോ. അല്‍ അന്‍സാരി അറിയിച്ചു. 
മേഖലയില്‍ സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കായി ഖത്തര്‍ എന്നും ഉറച്ചുനില്‍ക്കുമെന്നും കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ എല്ലാ കക്ഷികളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advisor to the Prime Minister and Official Spokesperson for the Ministry of Foreign Affairs Dr Majed bin Mohammed Al Ansari expressed Qatar's hope that the announcement by US Special Envoy to the Middle East, Steve Wittkoff, regarding the commencement of the second phase of the ceasefire agreement in the Gaza Strip, will contribute to consolidating the truce and addressing the deteriorating humanitarian situation in the Strip.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ വ്യോമപാത അടച്ചു; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്രക്കാർക്ക് നിർദേശം

International
  •  4 hours ago
No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  4 hours ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 hours ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  4 hours ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  4 hours ago
No Image

ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 48 പുതിയ തസ്തികകൾ; കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ ഒഴിവുകൾ നികത്തും

Kerala
  •  4 hours ago
No Image

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Kerala
  •  4 hours ago
No Image

ടോള്‍ പിരിവിനെതിരെ പ്രതിഷേധം:  കാസര്‍കോട് കുമ്പളയില്‍ 500 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  5 hours ago
No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  5 hours ago
No Image

കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം

Kerala
  •  5 hours ago