ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസ് റിമാന്‍ഡില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന പെ.പി ശങ്കരദാസ് അറസ്റ്റില്‍. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ്. ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് പൊലിസ് റിമാന്‍ഡ് ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശങ്കരദാസിനെ മാറ്റണോയെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം തീരുമാനം എടുക്കും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളി കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ബന്ധപ്പെട്ട രേഖകളിലെല്ലാം കെ.പി ശങ്കരദാസ് ഒപ്പിട്ടു. സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമാണെന്ന് എസ്‌ഐടി വ്യക്തമാക്കി.
നേരത്തേ എസ്‌ഐടി അറസ്റ്റു ചെയ്തിരുന്ന തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിനെ കുടുക്കിയത്. കേസില്‍ കെ.പി ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതില്‍ എസ്‌ഐടി സംഘത്തെ കോടതി വിമര്‍ശിച്ചിരുന്നു.
ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയാണ് കെ.പി ശങ്കരദാസ്. ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ശങ്കരദാസിനെ അറസ്റ്റു ചെയ്തത്.
in the sabarimala gold theft case, former devaswom board member kp sankaradas has been remanded in custody as investigations intensify, drawing attention to alleged irregularities and security lapses linked to temple administration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."