ഫ്ലാറ്റ് വാടകയ്ക്കെടുത്ത്ച്ച് കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്ന് പേർ പിടിയിൽ
കൊച്ചി: ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തിവന്ന സംഘത്തെ ഹിൽപാലസ് പൊലിസ് പിടികൂടി. അമ്പലപ്പുഴ സ്വദേശിനി ദേവിക (22), തലശ്ശേരി സ്വദേശികളായ നിവേദ് ഷൈനിത്ത് (22), ദേവാ സതീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. ചാത്താരി വൈമീതി റോഡിലുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ പൊലിസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 1.270 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഹിൽപാലസ് ഇൻസ്പെക്ടർ എം. റിജിൻ തോമസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇവർ ദീർഘനാളായി ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തിവരികയായിരുന്നു എന്നാണ് സൂചന. എസ്.ഐ മാരായ കെ.കെ. ബാലചന്ദ്രൻ, എം.ആർ. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
കഞ്ചാവ് വെയിലത്തിട്ട് ഉണക്കി അരികിൽ സുഖനിദ്ര; കോഴിക്കോട് ബീച്ചിൽ യുവാവ് പിടിയിൽ
കോഴിക്കോട്: വിചിത്രമായ രീതിയിൽ കഞ്ചാവ് സൂക്ഷിച്ച യുവാവ് കോഴിക്കോട് ബീച്ചിൽ പിടിയിലായി. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫി (30) ആണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെയായിരുന്നു നാട്ടുകാരെയും പൊലിസിനെയും ഒരുപോലെ അമ്പരപ്പിച്ച സംഭവം നടന്നത്. ബീച്ചിലെ മണൽപ്പരപ്പിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഇലകൾ ഉണങ്ങാനായി നിരത്തിയിട്ട ശേഷം, തൊട്ടടുത്ത് തന്നെ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു റാഫി. പ്രഭാതസവാരിക്കായി എത്തിയവർ ഈ കാഴ്ച കണ്ട് ഉടൻ തന്നെ വെള്ളയിൽ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് ഉറങ്ങിക്കിടന്ന റാഫിയെ കഞ്ചാവ് സഹിതം കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."