പെന്ഷന് അനുവദിച്ചു
പറവൂര്‍: ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് പള്ളിപ്പുറം കോട്ടുര്‍ പിരാരത്ത് വീട്ടില്‍ പി നാരായണന്‍കുട്ടിയുടെ ഭാര്യ ശ്യാമളയ്ക്ക് പെന്ഷന്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ ലഭിച്ചു.
പറവൂര്‍ ദേവസ്വം ഗ്രൂപ്പിലെ തൃക്കാക്കര ദേവസ്വം ജീവനക്കാരനായിരുന്ന നാരായണന്‍കുട്ടി മരണപ്പെട്ട് എട്ടു വര്‍ഷം കഴിഞ്ഞിട്ടും ആശ്രിത ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രിക്കും ദേവസ്വം ഓബുഡ്സ്മാനും അപേക്ഷ നല്‍കിയിരുന്നു. എന്നിട്ടും ഫലം കാണാത്തതിനാല്‍ ശ്യാമള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പെന്‍ഷന്‍കുടിശിക 1 ,78,278 രൂപയും, ഗ്രാറ്റുവിറ്റി 39,550 രൂപയും ഉള്‍പ്പെടെ 2,17,828 രൂപ ശ്യാമളക്ക് ലഭിച്ചു. പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യം അടിയന്തിരമായി ലഭ്യമാക്കുമെന്ന് അസി. ദേവസ്വം കമ്മിഷണര്‍ വി.എസ് ബാലാജി അറിയിച്ചു. പ്രശ്നപരിഹാരത്തിനായി ദേവസ്വം പെന്‍ഷനേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."