വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്
സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സിഡ്‌നി തണ്ടറിനെതിരെ സിഡ്‌നി സിക്‌സേഴ്സിന് അഞ്ചു വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടർ 20 ഓവർ ആറ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്സേഴ്സ് 17.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
സിഡ്‌നി തണ്ടറിനായി ഡേവിഡ് വാർണർ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 65 പന്തിൽ പുറത്താവാതെ 110 റൺസാണ് വാർണർ നേടിയത്. 11 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.
വാർണറിന്റെ സെഞ്ച്വറിക്ക് മറുപടിയായി സിക്‌സേഴ്സിനായി സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ചു. 42 പന്തിൽ അഞ്ചു ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടക്കം 100 റൺസ് നേടിയാണ് സ്മിത്ത് സിക്‌സേഴ്സിന് വിജയം സമ്മാനിച്ചത്. ഈ ഇന്നിങ്സിൽ ഏറെ ശ്രദ്ധേയമായത് ഒരു ഓവറിൽ 32 റൺസ് നേടിയ സ്മിത്തിന്റെ പ്രകടനമാണ്. 12ാം ഓവർ എറിഞ്ഞ റയാൻ ഹാഡ്‌ലിക്കെതിരെയാണ് സ്മിത്ത് വെടിക്കെട്ട് പുറത്തെടുത്തത്. നാല് സിക്സുകളാണ് താരം ആ ഓവറിൽ നേടിയത്. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ഒരു ഓവറിൽ പിറക്കുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത്.
ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡും മത്സരത്തിൽ സ്മിത്ത് സ്വന്തമാക്കി. ബിബിഎല്ലിൽ മൂന്ന് വീതം സെഞ്ച്വറികൾ നേടിയ ഡേവിഡ് വാർണർ, ബെൻ മക്ഡെർമോട്ട് എന്നിവരെ മറികടന്നാണ് സ്മിത്തിന്റെ മുന്നേറ്റം.
Sydney Sixers registered a stunning five-wicket win over Sydney Thunder in the Big Bash League match played yesterday. Steve Smith also scored a century for the Sixers and led the team to victory. The most notable performance in this innings was Smith's performance, who scored 32 runs in an over. Smith came out firing against Ryan Hadley, who bowled the 12th over. The player hit four sixes in that over. This is the highest score in an over in the history of the Big Bash League.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."