HOME
DETAILS

അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍

  
January 17, 2026 | 5:08 PM

Abdul Ali Komu Musliyar Scholar Sufi Saint and Samastha Leader

പ്രശസ്ത പണ്ഡിതനും, വലിയ്യുമായിരുന്നു മുരിങ്ങേക്കല്‍ അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍. 1889-ല്‍ പെരിങ്ങോട്ടുപുലത്ത് മുരിങ്ങേക്കല്‍ മൂസ മുല്ലയുടേയും, പാത്തുമ്മക്കുട്ടിയുടേയും മകനായി ജനിച്ചു. പ്രാഥമിക പഠനം നാട്ടില്‍ തന്നെയായിരുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ഉന്നതബിരുദം നേടി. ശേഷം 24 വര്‍ഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ മുദര്‍യിസായി സേവനമനുഷ്ടിച്ചു. അതി പ്രശസ്തമായിരുന്നു ആ ദര്‍സ്. പ്രഗത്ഭരായ ധാരാളം പണ്ഡിതര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളായുണ്ട്. ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുനാ കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍ മുതലായവര്‍ അവരിലുള്‍പ്പെടുന്നു.
സൂഫിവര്യനായ കോമു മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുന്‍നിര പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു. പ്രഗത്ഭ വാഗ്മിയും, സേവനാധിഷ്ഠിത ജീവിതം മരണം വരെ തുടര്‍ന്ന മഹാനുമായിരുന്നു.


മുരിങ്ങേക്കല്‍ അബൂബക്കര്‍ എന്ന പോക്കുട്ടിയുടെ മകള്‍ ഖദീജക്കുട്ടിയായിരുന്നു സഹധര്‍മ്മിണി. അവര്‍ വിവാഹിതരാകുമ്പോള്‍ കേവലം 12 വയസ്സ് പ്രായമുള്ള ബാലികയായിരുന്നു ഖദീജക്കുട്ടി. ആ ദാമ്പത്യവല്ലരിയില്‍ എട്ടു മക്കള്‍ പിറന്നു. അവരില്‍ നാലുപേര്‍ ചെറുപ്രായത്തില്‍ തന്നെ മരണമടഞ്ഞു. അവശേഷിച്ചവര്‍ ഒരു പുത്രനും, മൂന്നു പുത്രിമാരും. അവരില്‍ ഒരാളാണ് ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ പത്‌നി ഫാത്വിമ. 2001 ഏപ്രില്‍ മാസത്തില്‍ പ്രസ്തുത മഹതി വഫാത്തായി. സമസ്തയുടെ ഒരു വര്‍ഷം നീണ്ടുനിന്ന 75-ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനത്തിനായി പുത്രന്‍ ബാപ്പു മുസ്‌ലിയാര്‍ തിരുവനന്തപുരത്ത് പോയ ഘട്ടത്തില്‍ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്.


ധാരാളം ഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന ബ്രഹത്തായ ഒരു ഗ്രന്ഥ ശേഖരത്തിന്റെ ഉടമയായിരുന്നു മര്‍ഹും കോമു മുസ്‌ലിയാര്‍. 1928-ല്‍ അദ്ദേഹം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു. കാളമ്പാടിയില്‍ സ്ഥിരതാമസമാക്കിയ ഉടനെ അദ്ദേഹം അവിടെ ഒരു പള്ളി നിര്‍മ്മിച്ചു. തന്റെ അശ്രാന്ത പരിശ്രമഫലമായി സ്ഥാപിതമായ ആ പള്ളിയുടെ മിഹ്‌റാബിന്റെ തെക്കുവശത്താണ് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നത്. 'കോമു മുസ്‌ലിയാരുപ്പാപ്പാ'ന്റെ പള്ളി എന്നാണ് അതിനു ജനങ്ങള്‍ പറയുന്ന പേര്. തന്റെ ശിഷ്യനും മരുമകനുമായ ശൈഖുനാ കോട്ടുമലയുടെ മഖ്ബറ അതിന്റെ തൊട്ടടുത്ത് തന്നെ. അവര്‍ രണ്ടു പേരെയും സിയാറത്ത് ചെയ്യുവാന്‍ അവിടെ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1944-ലായിരുന്നു മഹാനവര്‍കളുടെ വഫാത്ത്.
അറിയപ്പെട്ട വലിയ്യുകൂടിയായിരുന്നു മഹാനവര്‍കള്‍ വഫാത്തിന് തയ്യാറെടുക്കുകയും കിതാബുകള്‍ സൂക്ഷിച്ച അലമാരയുടെ താക്കോല്‍ മുന്‍കൂട്ടി കൈമാറി മഹാനവര്‍കള്‍ ജീവിതത്തില്‍ തന്നെ ശിഷ്യന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വഫാത്ത് 1957 ജൂണ്‍ 28 (ഹി. 1376 ദുല്‍ഖഅ്ദ 29)

Abdul Ali Komu Musliyar was a revered Kerala Islamic scholar and Sufi saint, remembered for scholarship, spiritual leadership, dedicated teaching, and lasting contributions to Samastha and Islamic education. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  23 days ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  23 days ago
No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  23 days ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  23 days ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  23 days ago
No Image

ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല

Kerala
  •  23 days ago
No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  23 days ago
No Image

റോഡ് അച്ചടക്കം ലംഘിച്ചാൽ 400 ദിർഹം പിഴ; ഡ്രൈവർമാർ ജാഗ്രതൈ, ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് റാസൽഖൈമ പൊലിസ്

uae
  •  23 days ago
No Image

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടി; കമന്റ് ബോക്‌സില്‍ അധിക്ഷേപം തുടര്‍ന്ന് മോദി അനുകൂലികള്‍ 

International
  •  23 days ago