HOME
DETAILS

അത്താഴപ്പൊതി കൂട്ടായ്മയുടെ ഓണക്കോടിയും ഓണസദ്യയും

  
backup
September 10 2016 | 19:09 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae%e0%b4%af


ഹരിപ്പാട്: ഹരിപ്പാട് നഗരത്തില്‍ അലഞ്ഞു തിരിയുന്ന നിരാലംബര്‍ക്കും ഗവ.ഹോസ്പിറ്റലില്‍ അഡ്മിറ്റായ നിദ്ധനര്‍ക്കും അത്താഴ ഭക്ഷണം നല്‍കുന്ന കൂട്ടായ്മയായ 'അത്താഴപ്പൊതി' 120916 ബുധനാഴ്ച പതിവായി നല്കുന്ന ഭക്ഷണത്തിന് പകരം വിഭവ സമൃദ്ധമായ ഓണസദ്യ നല്കുന്നു.കൂടാതെ പാവപ്പെട്ട ഏതാനും പേര്‍ക്ക് ഓണാക്കോടിയും കൊടുക്കുന്നു.മണ്ണാറശാല യു.പി.സ്‌കൂള്‍ അദ്ധ്യാപകനുംസാമൂഹ്യ പ്രവര്‍ത്തകനുമായ സര്‍ജു മുതുകുളത്തിന്റെ നേതൃത്വത്തില്‍ ഒരുപറ്റംചെറുപ്പക്കാരാണ് അത്താഴപ്പൊതി കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നത്.പദ്ധതി കഴിഞ്ഞ മെയ് ഒന്നിനാണ് തുടക്കം കുറിച്ചത്.സമൂഹ മാധ്യമങ്ങിലൂടെ അറിഞ്ഞു പിന്തുണക്കുന്ന ഉദാരമതികളുടെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഒരു ദിവസം പോലും ഒഴിയാതെ അമ്പതോളം പേര്‍ക്ക് ഭക്ഷണം നല്‍കുന്ന ഈ സംരംഭം നൂറ്റിയമ്പത് ദിവസംആവുകയാണ്.ഈ കൂട്ടായ്മ ഇത് കൂടാതെ ഏതാനും കുടുംബങ്ങളുടെ ഭക്ഷണച്ചിലവുകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നു.ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ചുടുകാട് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന തങ്കച്ചന്‍ വല്‍സ്സമ്മ ദമ്പതികള്‍ക്ക് ഒരുമാസത്തേക്കുള്ള പലചരക്ക് സാധനങ്ങള്‍ എത്തിച്ചു കൊടുത്തു കൊണ്ടാണ് ഇതിനു തുടക്കം കുറിച്ചത്.ഇതിന്റെ ഉത്ഘാടനം നിര്‍വഹിച്ചത് അവയവദാനത്തിന്റെ മഹനീയ മാതൃക മലയാളക്കരക്ക് പകര്‍ന്ന് നല്‍കിയ ശ്രീമതി ലേഖ.എം.നമ്പൂതിരിയാണ്.കായകുളംകീരിക്കാട് തെക്ക് (പുളിമുക്ക്)പുത്തേത്ത് തറയില്‍ ഡി.ബാബുരാജിന്റെ കുടുംബത്തിനുള്ള പലചരക്ക് സാധനങ്ങളും ഓണക്കോടിയും കൈമാറിയത് പ്രശസ്തചലച്ചിത്ര തിരക്കഥാകൃത്ത് ശ്രീ.സതീഷ് മുതുകുളമാണ്.ഈ കൂട്ടായ്മയിലൂടെ മാരകരോഗങ്ങള്‍ ബാധിച്ച നി രവധി ആളുകള്‍ക്ക് ചികിത്സാ സഹായവും ചെയ്തു വരുന്നു.
രക്തദാന പരിപാടിയിലും ഇവര്‍ സജീവമാണ്.സമൂഹത്തിന്റെ പിന്തുണയുണ്ടെങ്കില്‍ ഇനിയും ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഇവര്‍ ഒരുക്കമാണ്.താല്പര്യമുള്ളവര്‍ക്ക് 9447448608 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago