HOME
DETAILS

രണ്ടാണ്ടോളം നീണ്ട യാതനകള്‍...പോരാട്ടം; നീതി ലഭിക്കാതെ ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി; മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

  
Web Desk
January 18, 2026 | 5:18 AM

manipur violence rape survivor dies after long struggle for justice12

മണിപ്പൂര്‍: രണ്ടാണ്ടോളം നീണ്ട യാതനകള്‍..നീതിക്കായുള്ള പോരാട്ടം... മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ശാരീരികവും മാനസികവും ആയ പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20 വയസുകാരിയാണ് മരിച്ചത്. 

2023ല്‍ മണിപ്പൂരിലുണ്ടായ കലാപത്തിനിടെ നിരവധി പെണ്‍കുട്ടികളാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്. രണ്ട് പെണ്‍കുട്ടികള്‍ അപമാനിതരായി ആള്‍ക്കൂട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്നതുള്‍പെടെ നിരവധി ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഇംഫാലില്‍ നടന്ന  സംഭവത്തിലെ ഇരയായ 20കാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്.  മെയ്തി തീവ്രവിഭാഗത്തില്‍പെട്ട 4 പേരുടെ സംഘമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിയെ സംഘം കുന്നിന്‍മുകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 

അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തില്‍ എത്തുന്നത്. പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു. ഇത്രയും നാള്‍ കൊഹിമയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി.  ശാരീരിക പരിക്കുകളില്‍ നിന്നും മാനസിക ആഘാതങ്ങളില്‍ നിന്നും യുവതി പിന്നീട് കരകയറിയില്ലെന്ന് കുടുംബം പറഞ്ഞു. ശാരീരിക പരിക്കുകള്‍ കാരണം ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടായതായും യുവതിയുടെ അമ്മ ലിന്‍ഗ്‌നെയ് ഹാവോകിപ് ന്യൂസ് ലോണ്‍ട്രിയോട് പറഞ്ഞു.'

പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തില്‍ പക്ഷേ യുവതിക്ക് നീതി ലഭ്യമാക്കാനായിരുന്നില്ല.

കുക്കി വിഭാഗത്തില്‍പെട്ട യുവതിയെ മെയ്‌തെയ് വിഭാഗത്തിലുള്ളവരാണ് ക്രൂരപീഡനത്തിനിരയാക്കിയത്. കറുത്ത ഷര്‍ട്ടുകള്‍ ധരിച്ച നാല് ആയുധധാരികളായ പുരുഷന്മാര്‍ ഒരു കുന്നിന്‍ പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.  കലാപത്തില്‍ ആക്രമണത്തിന് നേതൃത്വം കൊടുത്ത മെയ്‌തെയ് ഗ്രൂപ്പിലെ അരാംബായ് ടെങ്കോള്‍ അംഗങ്ങളാണ് കറുത്ത ഷര്‍ട്ടുകള്‍ ധരിച്ചിരുന്നത്.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം ജൂലൈ 21നാണ് പൊലിസില്‍ പരാതി നല്‍കിയത്. 2023 ജൂലൈ 22ന് കേസ് സി.ബി.ഐക്ക് കൈമാറി. എന്നാല്‍ സംഭവം നടന്ന് രണ്ട് വര്‍ഷത്തിലേറെയായിട്ടും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

ഇംഫാലിലെ ന്യൂ ചെക്കണ്‍ പ്രദേശത്തുള്ള സീകം സ്‌കൂളിലെ എടിഎം ബൂത്തിന് സമീപത്ത് നിന്ന്പര്‍പ്പിള്‍ നിറത്തിലുള്ള മാരുതി സ്വിഫ്റ്റിലാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായാണ് എഫ്.ഐ.ആറിലുള്ളത്.

a young woman who was a gang rape survivor during the manipur violence succumbs to injuries after two years as justice remains elusive



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസില്‍ ലൈംഗിക അതിക്രമം ആരോപിച്ച്  വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കിയ നിലയില്‍

Kerala
  •  8 hours ago
No Image

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി: ഡൽഹി-ബഗ്ദോഗ്ര വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി

National
  •  9 hours ago
No Image

പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

Kerala
  •  9 hours ago
No Image

'ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല'; എസ് രാജേന്ദ്രന്‍ ബി.ജെ.പിയില്‍

Kerala
  •  9 hours ago
No Image

'നിങ്ങള്‍ ഭരണഘടനയുടെ സംരക്ഷകരാണ്, കേന്ദ്ര ഏജന്‍സികള്‍ പൗരന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയണം, ജനാധിപത്യത്തെ രക്ഷിക്കണം'- ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ച് മമത ബാനര്‍ജി

National
  •  9 hours ago
No Image

അയർലൻഡിൽ സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം; ഇന്ത്യൻ വിദ്യാർത്ഥി കുറ്റക്കാരനെന്ന് കോടതി

crime
  •  10 hours ago
No Image

സ്‌കൂള്‍ കലോത്സവം 2026: കലാ കിരീടം കണ്ണൂരിന്

Kerala
  •  10 hours ago
No Image

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതാം ദിവസം തന്നെ ശിക്ഷ വിധിച്ച് കോടതി; വിധിച്ചത് വധശിക്ഷ, വിധി രാജ്‌കോട്ട് പ്രത്യേക കോടതിയുടേത്

National
  •  10 hours ago
No Image

കെഎസ്ഇബിയിൽ വിജിലൻസിന്റെ 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്'; ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ ഒഴുക്ക്

Kerala
  •  10 hours ago
No Image

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, തടസ്സം നിന്നത് ലീഗല്ല; വെള്ളാപ്പള്ളിയെ തിരുത്തി സുകുമാരന്‍ നായര്‍

Kerala
  •  10 hours ago

No Image

'ജാതിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അഡ്മിഷൻ ഫോം, അതുകൊണ്ട് തന്നെ രോഹിത് വെമുല ആക്ട് വെറുമൊരു മുദ്രാവാക്യമല്ല, ആവശ്യകതയാണ്' നിയമം കർണാടകയിലും തെലങ്കാനയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  12 hours ago
No Image

മദ്രസയില്‍ നിന്ന് മടങ്ങുന്ന 14 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മാണ തൊഴിലാളിയെ കടിച്ചുകീറി തെരുവുനായ, സംഭവം മലപ്പുറത്ത്

Kerala
  •  13 hours ago
No Image

ഇറാനെ ആക്രമിക്കാനുള്ള ആവേശം യുഎസിന് തിരിച്ചടി ആയോ? പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ അൽ-ഉദൈദ് ഇനി ഏറെക്കാലം പ്രതീക്ഷിക്കേണ്ട; രാജ കുടുംബം അയച്ചത് ശക്തമായ സന്ദേശം

qatar
  •  13 hours ago
No Image

സി.പി.എം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

Kerala
  •  14 hours ago