HOME
DETAILS

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതാം ദിവസം തന്നെ ശിക്ഷ വിധിച്ച് കോടതി; വിധിച്ചത് വധശിക്ഷ, വിധി രാജ്‌കോട്ട് പ്രത്യേക കോടതിയുടേത്

  
Web Desk
January 18, 2026 | 9:10 AM

rajkot court awards death penalty in seven year old rape case

അഹമദാബാദ്: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാല്‍പതാം ദിവസം തന്നെ ശിക്ഷ വിധിച്ച് കോടതി. രാജ്‌കോട്ട് പ്രത്യേക കോടതിയുടേതാണ് വിധി. വധശിക്ഷയാണ് പ്രതി റെംസിങ് ദുദ്വയ്ക്ക് കോടതി വിധിച്ചത്.  അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കോടതി നിരീക്ഷിച്ചു.
 
ഡിസംബര്‍ നാലിനായിരുന്നു സംഭവം. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇരു ചക്ര വാഹനത്തിലെത്തി പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി അടിയന്തര ശസ്ത്രക്രിയയ്ക്കും നീണ്ട ചികിത്സയ്ക്കും ശേഷമാണ് അപകടനില തരണം ചെയ്തത്. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം ഡിസംബര്‍ എട്ടിനാണ് പ്രതിയെ പിടികൂടിയത്. 11 ദിവസം കൊണ്ട് ഡിസംബര്‍ 19 ന് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 40 ദിവസം കൊണ്ട് പ്രത്യേക കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

മൂന്നു മക്കളുടെ പിതാവാണ് പ്രതി.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചും ദ്രോഹിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് രക്തസ്രാവമുള്ള നിലയില്‍ കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ചു. പിടികൂടുന്നതിനിടെ പൊലിസ് ഇയാളുടെ രണ്ട് കാലിലും വെടിവെച്ചിരുന്നു. പൊലിസിനെ പ്രതി അക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഇതെന്നാണ് വിശദീകരണം. 

കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഎസ്പി സിമ്രാന്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘത്തേയു  അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ പ്രോസിക്യൂഷനേയും കോടതി അഭിനന്ദിച്ചു. കേസിന്റെ ഗൗരവം പരിഗണിച്ച് പ്രതിക്ക് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇരയായ പെണ്‍കുട്ടിക്ക് 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. 

rajkot special court sentences accused to death within 40 days in seven year old rape case calling it a rarest of rare crime

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  8 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  8 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  9 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  9 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  9 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  9 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  9 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  9 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  9 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  9 days ago