HOME
DETAILS

സി.പി.എം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

  
January 18, 2026 | 5:27 AM

cpm-former-mla-s-rajanthran-joins-bjp-kerala

തിരുവനന്തപുരം: സി.പി.എം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിക്കും. തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിക്കുക.

സി.പി.എമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ്.രാജേന്ദ്രന്‍. 2021ലെ  നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തിയതായി രാജേന്ദ്രന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വ്യക്തിപരമായ സ്ഥാനമാനങ്ങളോ, തെരഞ്ഞെടുപ്പ് സ്ഥാനങ്ങളോ ആവശ്യപ്പെട്ടിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ മാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് താന്‍ ഒറ്റയ്ക്കല്ലന്നും ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

2006 മുതല്‍ 2021 വരെ മൂന്ന് തവണ തുടര്‍ച്ചയായി സി.പി.എം പ്രതിനിധിയായി ദേവികുളം എം.എല്‍.എ യായിരുന്നു എസ്. രാജേന്ദ്രന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. രാജേന്ദ്രനെതിരെ സി.പി.എം നടപടിയെടുത്തതിന് പിന്നാലെ മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന പാര്‍ട്ടി പ്രവേശന അഭ്യുഹങ്ങള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്. 

ബി.ജെ.പിയില്‍ ചേര്‍ന്നാലും ഇത്തവണ ദേവികുളത്ത് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. നേരത്തെ ഡല്‍ഹിയിലെത്തി ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു.

 

Former CPI(M) MLA S. Rajendran is set to formally join the Bharatiya Janata Party (BJP) today. He will accept BJP membership at the party’s state headquarters in Thiruvananthapuram in the presence of BJP Kerala state president Rajeev Chandrasekhar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാണ്ടോളം നീണ്ട യാതനകള്‍...പോരാട്ടം; നീതി ലഭിക്കാതെ ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി; മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

National
  •  4 hours ago
No Image

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയില്‍ കാക്കകളില്‍ രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  5 hours ago
No Image

ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; വിമാന- ട്രെയിന്‍ സര്‍വിസുകള്‍ വൈകി

National
  •  5 hours ago
No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  5 hours ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  5 hours ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  5 hours ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  6 hours ago
No Image

റെയിൽ വൺ ആപ്പിൽ ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ നീട്ടി

Kerala
  •  6 hours ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

Kerala
  •  6 hours ago
No Image

മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ

oman
  •  7 hours ago