HOME
DETAILS

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയില്‍ കാക്കകളില്‍ രോഗബാധ സ്ഥിരീകരിച്ചു

  
Web Desk
January 18, 2026 | 4:33 AM

bird flu confirmed in iritty after alappuzha

 

കണ്ണൂര്‍: ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലും പക്ഷിപ്പനി (H5 N1) സ്ഥിരീകരിച്ചു. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് ചത്തുവീണ കാക്കകളിലാണ് രോഗബാധ കണ്ടെത്തിയത്. നിലവില്‍ വളര്‍ത്തുപക്ഷികളില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മേഖലയില്‍ കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

കാക്കകളില്‍ രോഗബാധ; റിപോര്‍ട്ട് പുറത്ത്

കണ്ണൂര്‍ റീജണല്‍ ഡയഗ്‌നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചത് കാക്കകളിലായതിനാല്‍ കൃത്യമായ ഒരു പ്രഭവകേന്ദ്രം (Epicenter) നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും വൈറസ് വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ആരോഗ്യവകുപ്പിന്റെ നടപടികള്‍

രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
പ്രദേശവാസികളില്‍ പനി, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.


ചത്തു വീഴുന്ന പക്ഷികളെ ആഴത്തില്‍ കുഴിയെടുത്ത് കാല്‍സ്യം കാര്‍ബണേറ്റ് ഉപയോഗിച്ച് നഗരസഭയുടെ പൊതുജനാരോഗ്യ വിഭാഗം ശാസ്ത്രീയമായി സംസ്‌കരിക്കും. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ഡി.എം.ഒ (DMO), തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ക്ക് കലക്ടര്‍ പ്രത്യേക ചുമതല നല്‍കി.

സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപിക്കുന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളില്‍ പതിനാറോളം കാക്കകള്‍ ചത്തുവീണത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.
കോട്ടയത്ത് കോഴികളിലും എറണാകുളത്ത് ദേശാടനപ്പക്ഷികളിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ പക്ഷികളുമായി നേരിട്ട് ഇടപഴകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ചത്ത പക്ഷികളെ കണ്ടാല്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

 

Bird flu (H5N1) has been confirmed in crows found dead in Iritty municipality of Kannur district, prompting heightened surveillance and preventive measures despite no cases reported in domestic birds so far.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; വിമാന- ട്രെയിന്‍ സര്‍വിസുകള്‍ വൈകി

National
  •  3 hours ago
No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  3 hours ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  3 hours ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  3 hours ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  4 hours ago
No Image

റെയിൽ വൺ ആപ്പിൽ ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ നീട്ടി

Kerala
  •  4 hours ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

Kerala
  •  4 hours ago
No Image

മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ

oman
  •  5 hours ago
No Image

സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്

Kerala
  •  5 hours ago
No Image

എസ്.ഐ.ആർ: പുതിയ അപേക്ഷകൾ 9 ലക്ഷത്തിലേക്ക്; 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേത്

Kerala
  •  5 hours ago