HOME
DETAILS

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

  
January 18, 2026 | 2:49 AM

heavy vehicle restrictions were imposed at thamarassery churam

കോഴിക്കോട്: താമരശേരി ചുരം ഒന്‍പതാം വളവിലെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്ന സാഹചര്യത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കുന്നതിനായാണ് ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. വലിയ വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങുന്നത് നിര്‍മാണ പ്രവര്‍ത്തികളെയും മറ്റ് യാത്രക്കാരെയും ബാധിക്കുന്നത് ഒഴിവാക്കാനാണിത്. ചുരത്തില്‍ വാഹനങ്ങള്‍ കേടാവുകയോ അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ഗതാഗത തടസം നീക്കുന്നതിനായി ഒന്‍പതാം വളവ് കേന്ദ്രീകരിച്ച് ക്രെയിന്‍ സൗകര്യം ഉറപ്പാക്കാന്‍ യോഗം നിര്‍ദേശം നല്‍കി. 

പ്രവൃത്തി നടക്കുന്ന സമയങ്ങളില്‍ ക്രെയിന്‍ സേവനം ലഭ്യമായിരിക്കും. കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി പൊലിസ്, ഫയര്‍ഫോഴ്‌സ്, ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. ആറ്, ഏഴ്, എട്ട്, ഒന്‍പത് വളവുകളിലാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുക. യോഗത്തില്‍ താമരശേരി ഡി.വൈ.എസ്.പി അലവി, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ എം രേഖ, തഹസില്‍ദാര്‍ സി. സുബൈര്‍, ജില്ല ഫയര്‍ ഓഫീസര്‍ അഷറഫലി, പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വികെ ഹാഷിം, എം രാജീവ്, ഡോ മഞ്ജു, എംഎ ഗഫൂര്‍, പി അശ്വതി എന്നിവര്‍ പങ്കെടുത്തു.

heavy vehicle restrictions were imposed at thamarassery churam due to renovation works to ensure safety and traffic management.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ

oman
  •  5 hours ago
No Image

സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്

Kerala
  •  5 hours ago
No Image

എസ്.ഐ.ആർ: പുതിയ അപേക്ഷകൾ 9 ലക്ഷത്തിലേക്ക്; 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേത്

Kerala
  •  5 hours ago
No Image

ദുബൈ വിമാനത്താവളം: ടെർമിനൽ-1ലേക്ക് പാലം തുറന്നു; 5,600 വാഹനങ്ങളെ ഉൾക്കൊള്ളും

uae
  •  5 hours ago
No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം ഇന്ന്

Kerala
  •  5 hours ago
No Image

മദ്റസാധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം

Kerala
  •  5 hours ago
No Image

വഖ്ഫ് ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; അർഹമായ ഫണ്ട് അനുവദിക്കാതെ സംസ്ഥാന സർക്കാർ

Kerala
  •  5 hours ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം

Kerala
  •  6 hours ago
No Image

കള്ളക്കടത്ത് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത എണ്ണ കപ്പലില്‍ 16 ഇന്ത്യക്കാര്‍; മോചന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ  

International
  •  6 hours ago
No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  13 hours ago