ഇറാനെ ആക്രമിക്കാനുള്ള ആവേശം യുഎസിന് തിരിച്ചടി ആയോ? പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ അൽ-ഉദൈദ് ഇനി ഏറെക്കാലം പ്രതീക്ഷിക്കേണ്ട; രാജ കുടുംബം അയച്ചത് ശക്തമായ സന്ദേശം
ന്യൂയോർക്ക് /ദോഹ: ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവില്‍ ഇറാനെ ആക്രമിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അമിതാവേശം, അദ്ദേഹത്തിന് ഗൾഫ് മേഖലയിലുള്ള ശക്തമായ ഗ്രിപ്പിനു ഇളക്കം തട്ടിയോ? ഗൾഫ് മേഖലയിൽനിന്നുള്ള ഏറ്റവും പുതിയ നയതന്ത്ര നീക്കങ്ങളിൽനിന്നു മനസ്സിലാകുന്നത്, അതിന്റെ ഉത്തരം അതേ എന്നാണ്. നേരത്തെ ഇറാനെ ആക്രമിക്കുകയും അതുവഴി പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കിയത് ഗള്‍ഫ് രാഷ്ട്രങ്ങളുടെ സമയോചിത ഇടപെടല്‍ ആണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്രംപിന്റെ ആക്രമണ നീക്കം തടയാന്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തിയത് വിജയം കാണുകയായിരുന്നു. മേഖലയില്‍ വലിയ തോതിലുള്ള അസ്ഥിരതയുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വാഷിംഗ്ടണുമായും തെഹ്‌റാനുമായും നിരന്തരം നടത്തിയ ചര്‍ച്ചകള്‍ ആണ് വിജയത്തിലെത്തിയത്. എന്നാൽ ഇതിനു പിന്നാലെ ആണ്, യുഎ സിന്റെ അടുത്ത സഖ്യകക്ഷികളെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുന്ന വിധത്തിലുള്ള നീക്കത്തിനു ഇടയാക്കിയ ട്രംപിന്റെ നടപടിക്കെതിരെ ഗൾഫ് മേഖലയിൽനിന്ന് വികാരം ഉയർന്നത്.
വാഷിംഗ്ടണെ ഞെട്ടിച്ച് ഖത്തർ രാജകുടുംബം നൽകിയ മുന്നറിയിപ്പ്
മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ അൽ-ഉദൈദ് (Al-Udeid) വ്യോമതാവളത്തിന്റെ കാര്യത്തിൽ ഖത്തർ രാജകുടുംബം നൽകിയ കർശനമായ മുന്നറിയിപ്പ് വാഷിംഗ്ടണെ ഞെട്ടിച്ചു. 'വാടകക്കാരൻ' എന്ന് ഓർമ്മിപ്പിച്ച് ഖത്തർ
ഗൾഫിലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളം സ്വന്തം തറവാട് പോലെയാണ് അമേരിക്ക കണ്ടിരുന്നത്. എന്നാൽ, അൽ-ഉദൈദിൽ അമേരിക്ക വെറുമൊരു "വാടകക്കാരൻ" (Tenant) മാത്രമാണെന്നും, അവിടെ തുടരുന്നത് ഖത്തറിന്റെ അനുമതിയോടെ മാത്രമാണെന്നുമുള്ള കടുത്ത സന്ദേശമാണ് ഖത്തർ രാജകുടുംബം ഇപ്പോൾ നൽകിയിരിക്കുന്നത്. അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി മേഖലയിലെ മറ്റ് രാജ്യങ്ങളുമായി കൊമ്പുകോർക്കാൻ തങ്ങൾ തയ്യാറല്ലെന്ന നിലപാടിലാണ് ഖത്തർ. മേഖലയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം മുറുകുന്ന സാഹചര്യത്തിൽ, അമേരിക്കൻ സൈന്യത്തിന് ഖത്തർ നൽകുന്ന ഈ താക്കീത് ഗൾഫ് മേഖലയിലെ ശക്തിസമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണ്.
മാറുന്ന നിലപാടുകൾക്ക് പിന്നിൽ
ഇറാൻ-അമേരിക്ക സംഘർഷം: ഇറാനുമായുള്ള ഒരു യുദ്ധത്തിലേക്ക് അമേരിക്ക വലിച്ചിഴയ്ക്കപ്പെടുമെന്ന ആശങ്ക ഗൾഫ് രാജ്യങ്ങൾക്കിടയിലുണ്ട്. തങ്ങളുടെ മണ്ണ് ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് ഉപയോഗിക്കുന്നത് അപകടമാണെന്ന് ഖത്തർ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ ആണ് യുഎസിന് ശക്തമായ സന്ദേശം പോയത്. സൈനിക താവളം എന്നത് അമേരിക്കയുടെ അവകാശമല്ല, മറിച്ച് ഖത്തർ നൽകുന്ന അനുമതി മാത്രമാണെന്ന് രാജകുടുംബം വ്യക്തമാക്കുന്നു. മേഖലയിലെ അശാന്തി കണക്കിലെടുത്ത് പതുക്കെ സൈനികരെ മാറ്റുന്നതും നിലപാടുകളിൽ മാറ്റം വരുത്തുന്നതും സഖ്യകക്ഷികൾക്കിടയിലെ അസ്വസ്ഥതയാണ് വെളിപ്പെടുത്തുന്നത്.
അമേരിക്കയുടെ മിഡിൽ ഈസ്റ്റിലെ വ്യോമ ഓപ്പറേഷനുകളുടെ കേന്ദ്രബിന്ദുവാണ് അൽ-ഉദൈദ്. ഖത്തറിന്റെ ഈ പുതിയ നിലപാട് അമേരിക്കൻ പ്രതിരോധ വകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മേഖലയിലെ നിയമങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും, ഇനി മുതൽ കാര്യങ്ങൾ പഴയതുപോലെ എളുപ്പമാകില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് ഇതിലൂടെ ഖത്തർ നൽകുന്നത്.
ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്ക
യു.എസ് ആക്രമിച്ചാല്‍ ഇറാന്‍ പ്രത്യാക്രമണം നടത്തുമെന്നും, ഗള്‍ഫ് രാഷ്ട്രങ്ങളില്‍ യു.എസിന് താവളങ്ങളുള്ളതിനാല്‍ അവിടെയായിരിക്കും ഇറാന്‍ ലക്ഷ്യംവയ്ക്കുക എന്നും ഗൾഫ് രാജ്യങ്ങൾക്ക് ഉറപ്പായിരുന്നു. ഇറാഖ്, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഒമാന്‍, സിറിയ, തുര്‍ക്കി, ജോര്‍ദാന്‍, സഊദി അറേബ്യ രാജ്യങ്ങളില്‍ യു.എസിന് സൈനിക താവളങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം ഖത്തറിലെ യു.എസ് താവളത്തെ ഇറാന്‍ ആക്രമിച്ചതുമാണ്. അങ്ങിനെ സംഭവിച്ചാല്‍ മേഖലയിലെ സാമ്പത്തിക അടിത്തറയായ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്നും അറബ് രാജ്യങ്ങള്‍ ഭയപ്പെട്ടു. 2023ല്‍ സൗദിയും ഇറാനും തമ്മില്‍ സമാധാന കരാറില്‍ എത്തിയെങ്കിലും, നിലവിലെ സാഹചര്യം ഈ മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുമെന്ന് ഗള്‍ഫ് നേതാക്കൾ വിലയിരുത്തുന്നു. ഇറാനിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഈ നയതന്ത്ര ചര്‍ച്ചകള്‍ ഭാവിയില്‍ വഴിയൊരുക്കിയേക്കുമെന്നും സൂചനയുണ്ട്.
The Gulf nations, led by Qatar and Saudi Arabia, have reportedly intervened to de-escalate tensions between the US and Iran, fearing regional instability. In a significant move, the Qatari royal family has issued a stern warning to Washington, reminding them that the Al-Udeid Air Base—the largest US military hub in the Middle East—is operated only with Qatar's permission. This shift in stance highlights the growing reluctance of Gulf allies to let their soil be used for military strikes against Iran, signaling a major change in regional power dynamics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."