HOME
DETAILS

സതീശന്‍ ഇന്നലെ പൂത്ത തകര, എന്‍.എസ്.എസിനേയും എസ്.എന്‍.ഡി.പിയേയും തമ്മില്‍ തെറ്റിച്ചത് മുസ്‌ലിം ലീഗ്- വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വെള്ളാപ്പള്ളി

  
January 18, 2026 | 7:02 AM

vellappally-nadesan-muslim-league-nss-sndp-vd-satheesan-controversy

ആലപ്പുഴ: എന്‍.എസ്.എസ്സിനെ, എസ്.എന്‍.ഡി.പിയുമായി തെറ്റിച്ചത് മുസ് ലിം ലീഗാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് തങ്ങളെ അകറ്റിനിര്‍ത്തിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സാമുദായിക കൂട്ടായ്മ അനിവാര്യമാണെന്നും ഭിന്നിച്ചുനില്‍ക്കുന്നത് കാലഘട്ടത്തിന് എതിരെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്തെ എന്റെ സംസാരത്തെ വക്രീകരിച്ച് വര്‍ഗീയവാദിയാക്കി മാറ്റിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ മുസ് ലിം വിരോധിയല്ല. മുസ് ലിം ലീഗിന്റെ വര്‍ഗീയ സ്വഭാവത്തയൊണ് ഞാന്‍ എതിര്‍ത്തത്. ഞാന്‍ മുസ് ലിം സമുദായത്തെ സഹോദര തുല്യം സ്‌നേഹിക്കുന്നു.  മുസ് ലിം സമുദായത്തിന് വിരോധമായിട്ട് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്നെ വര്‍ഗീയവാദിയാക്കുക. ആടിനെ പട്ടിയാക്കി പേപട്ടിയാക്കി തല്ലിക്കൊല്ലുക.- വെള്ളാപ്പള്ളി പറഞ്ഞു

''ലീഗാണ് ഞങ്ങള്‍ തമ്മില്‍ യോജിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് തമ്മില്‍ അകറ്റിനിര്‍ത്തിക്കൊണ്ട് ഈ പണികളെല്ലാം ചെയ്തത്. ഭരണത്തില്‍ വന്നിട്ട് ഒരു പരിഗണനയും തന്നില്ല. ഈ അവഗണനയെല്ലാം അനുഭവിച്ചിട്ട് എവിടെയെത്തി. ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം മാത്രമല്ല. നായാടി തൊട്ട് നസ്രാണി വരെയുള്ള വരുടെ യോജിപ്പ് അനിവാര്യമാണെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും വെള്ളാപ്പള്ളി പരിഹാസമുന്നയിച്ചു. സതീശന്‍ ഇന്നലെ പൂത്ത തകരയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

''ഇന്നലെ പൂത്ത ഒരു തകരയുണ്ട് സതീശന്‍. ഞാന്‍ അതിനെ പറ്റി പറയുന്നില്ല. അപ്രസക്തന്‍. അദ്ദേഹമാണ് ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാന്‍ വര്‍ഗീയവാദിയാണെന്ന്. അതിനുള്ള മറുപടി കാന്തപുരം തന്നെ പറഞ്ഞിട്ടുണ്ട്. സതീശനെ പരസ്യമായി താക്കീത് നല്‍കി. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും ഉണ്ടല്ലോ. ഞാന്‍ വര്‍ഗീയവാദിയാണെന്ന്  അവര്‍ പറയട്ടേ.എന്നാല്‍ അംഗീകരിക്കാം.''- വെള്ളാപ്പള്ളി പറഞ്ഞു. 

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒന്നിച്ചാല്‍ ഈ രാജ്യത്ത് സുനാമി സംഭവിക്കുമോ? യോജിക്കേണ്ടവര്‍ യോജിച്ചേ തീരു. സമൂഹം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന അവസ്ഥയിലേക്ക് അത് എത്തി. എസ്.എന്‍.ഡി.പിയെ പിളര്‍ത്താന്‍ ശ്രമിച്ചവരൊക്കെ സ്വയം നശിച്ചിട്ടേ ഉള്ളൂവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

 

SNDP Yogam General Secretary Vellappally Nadesan has once again sparked controversy with statements alleging that the Muslim League was responsible for creating rifts between the Nair Service Society (NSS) and SNDP Yogam. Speaking in Alappuzha, Vellappally claimed that the League deliberately kept the two community organisations apart and neglected them despite being in power.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  9 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  9 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  9 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  9 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  9 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  9 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  9 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  9 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  9 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  9 days ago