പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും തടയുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്ന്
ചങ്ങനാശേരി: അവശ്യസാധനങ്ങളുടെ പൂഴ്ത്തി വയ്പ്പും വിലക്കയറ്റവും തയടുന്നതിനു സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്നു കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം.
കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം പല വ്യാപാര സ്ഥാപനങ്ങളും നടപ്പാക്കാറില്ല. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിനിധികള്‍ പറഞ്ഞു.
ചങ്ങനാശേരി റവന്യൂ ടവറില്‍ ചേര്‍ന്ന ജില്ലാ പ്രതിനിധി സമ്മേളനവും ജില്ലാതല അംഗത്വ പ്രചരണ പരിപാടിയും സംസ്ഥാന പ്രസിഡന്റ് വി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. സതീശ് തെങ്ങുന്താനം അധ്യക്ഷത വഹിച്ചു.
വിപണന മേഖലയില്‍ സിവില്‍ സപ്ലൈസ്, ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യവും പരിശോധനയും അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാക്കോ, ഹലീല്‍ റഹ്മാന്‍, ലീലാമണി, ഹബീബ്, സുമാ ജോര്‍ജ്ജ്, ജസീല കുഞ്ഞുമോള്‍, കെ.പി തമ്പി, സൂസി ജോര്‍ജ്ജ്, രാജു പരിപ്പ്, പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."