HOME
DETAILS
MAL
ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയും: ഐ.എം.എഫ്
January 20, 2026 | 1:11 AM
മുംബൈ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജി.ഡി.പി) വളർച്ചാ നിരക്കിൽ അടുത്ത സാമ്പത്തിക വർഷം വലിയ ഇടിവുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) പ്രവചനം. നടപ്പു സാമ്പത്തിക വർഷം (2025- 26) പ്രതീക്ഷിക്കുന്ന 7.3 ശതമാനത്തിൽനിന്ന് 2026- 27 വർഷത്തിൽ 6.4 ശതമാനമായി കുറയുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം.
ഇന്ത്യയുടെ വളർച്ചാ നിരക്ക് ലോകബാങ്ക് 6.5 ശതമാനമായി നിലനിർത്തിയതിനു പിന്നാലെയാണ് ഐ.എം.എഫ് റിപ്പോർട്ട് പുറത്തുവിട്ടത്.
വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തുമെങ്കിലും ഒക്ടോബറിൽ ഐ.എം.എഫ് നടത്തിയ മുൻ പ്രവചനത്തേക്കാൾ (6.2%) 20 ബേസിസ് പോയിന്റ് വർധന പുതിയ റിപ്പോർട്ടിലുണ്ട്. നടപ്പുവർഷത്തെ വളർച്ചാ പ്രവചനം 6.6 ശതമാനത്തിൽ നിന്ന് 7.3 ശതമാനമായി ഉയർത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."