'പോറ്റിയെ കേറ്റിയെ' ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്
കൊച്ചി : പോറ്റിയെ കേറ്റിയെ എന്ന വിവാദ പാരഡി ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്. കേസ് അവസാനിപ്പിക്കുവാന്‍ മേലധികാരികളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനിലെ എസ്.എച്ച്. ഒ ഹൈക്കോടതി അഭിഭാഷകനായ കുളത്തൂര്‍ ജയ്സിങിന് നല്‍കിയ വിവരാവകാശരേഖയില്‍ വ്യക്തമാക്കി.
കേസ് നിലവില്‍ അന്വേഷണഘട്ടത്തിലാണെന്നും കേസില്‍ മൊഴി രേഖപ്പെടുത്തിയതായും വ്യക്തമാക്കിയ പൊലിസ് കേസിലെ പ്രതികള്‍ക്ക് നോട്ടിസ് നല്‍കിയിട്ടില്ലെന്നും പ്രതികളെ കസ്റ്റഡയില്‍ എടുക്കാന്‍ പോയിട്ടില്ലെന്നും വ്യക്തമാക്കി. അയ്യപ്പ ഭക്തന്മാര്‍ക്ക് മുന്നില്‍ ശരണ മന്ത്ര ത്തെ അപമാനിച്ചു , മത സ്പര്‍ദ്ധയു ണ്ടാക്കി എന്നാരോപിച്ച് റാന്നി തിരുവാഭരണ പാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് ഡി.ജി.പി യ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
ഗാനരചയിതാവ് ജി.പി കുഞ്ഞബ്ദുള്ള, ഗായകന്‍ ഡാനിഷ് , നിര്‍മ്മാതാവ് സുബൈര്‍ പന്തല്ലൂര്‍, സി.എം.എസ് മീഡിയ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. പാട്ട് പ്രചരിപ്പിക്കുന്ന സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നതടക്കം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ആദ്യം വ്യക്തമാക്കിയെങ്കിലും പ്രതിഷേധം ശക്തമായതോടെ തുടര്‍നടപടികളില്‍ നിന്ന് ആഭ്യന്തരവകുപ്പ് പിന്നോട്ട് പോയിരുന്നു. പാട്ട്് ആവിഷ്‌കാരസ്വാതന്ത്രത്തിന്റെ പരിധിയില്‍ വരുമോയെന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായം ശക്തിപ്പെടുകയും പ്രതിപക്ഷം കേസ് എടുത്തതിനെതിരേ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തതോടെയാണ്് തുടര്‍നടപടികള്‍ വേണ്ടെന്ന നിലപാടിലേക്ക് എത്തിയത്. എന്നാല്‍ ഔദ്യോഗികമായി കേസ് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖയില്‍ വ്യക്തമാകുന്നത്്.
പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോയെന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ ശക്തിപ്പെട്ടതോടെയാണ് തുടര്‍ നടപടികള്‍ വേണ്ടായെന്ന് നിലപാട് ഉണ്ടായത്. എന്നാല്‍ കേസ് അവസാനിപ്പിച്ചിട്ടില്ലെന്നും അന്വേഷണ അവസ്ഥയിലുമാണെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇപ്പോഴും ഉള്ളതെന്ന വിവരമാണ് വിവരാവകാശ മറുപടിയിലൂടെ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.
പരാതി നല്‍കി കേസ് എടുപ്പിച്ച് റാന്നി തിരുവാഭരണ സംരക്ഷണ സമിതി 2018ല്‍ രജിസ്റ്റര്‍ ചെയ്തതാണ്. 2019- 20 കാലയളവിലുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് മാത്രമേ സമിതി രജിസ്ട്രേഷന്‍ വകുപ്പിന് നല്‍കിയിട്ടുള്ളൂ. 2021ന് ശേഷം ഇതുവരെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ മറുപടിയും പത്തനംതിട്ട ജില്ലാ രജിസ്ട്രേഷന്‍ വകുപ്പ് അഡ്വ. കുളത്തൂര്‍ ജയ്സിങിന് നല്‍കിയിരുന്നു.
kerala police have clarified through an rti reply that the case against the controversial parody song remains under investigation, with no official order received to close the case despite earlier indications of withdrawal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."