HOME
DETAILS

മെഡിക്കല്‍ രംഗത്തെ പ്രൊഫഷണലുകളായ പ്രവാസികള്‍ക്ക് തിരിച്ചടി; ബഹ്‌റൈന്‍ ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണം പൂര്‍ണ്ണം; ഇനി 100% സ്വദേശി നഴ്‌സുമാരും ഡോക്ടര്‍മാരും

  
January 23, 2026 | 3:56 AM

bahrain-achieves-100-percent-bahrainisation-in-primary-healthcare-centres

മനാമ: ബഹ്‌റൈനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ (Primary Healthcare Cetnres) നൂറു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യദ് അറിയിച്ചു. രാജ്യത്തെ ആരോഗ്യരംഗത്തെ സുസ്ഥിരമാക്കുന്നതിനും സ്വദേശി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ വലിയ നേട്ടമാണിതെന്ന് മന്ത്രി വിശേഷിപ്പിച്ചു. എന്നാല്‍ സാധാരണ ആശുപത്രികളില്‍ ഇത് പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണത്തില്‍ 88 ശതമാനവും നിലവില്‍ ബഹ്‌റൈന്‍ പൗരന്മാരാണ്.
ആരോഗ്യരംഗത്തെ പരിശീലന പദ്ധതികള്‍ക്കായി 2023ല്‍ 4.3 ദശലക്ഷം ദിനാറായിരുന്ന ബജറ്റ്, 2025ഓടെ 17 ദശലക്ഷം ദിനാറായി ഉയര്‍ത്തി.
നിലവില്‍ 500ലധികം ഡോക്ടര്‍മാര്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്, റോയല്‍ മെഡിക്കല്‍ സര്‍വീസസ് എന്നിവിടങ്ങളില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി വരുന്നു.
സ്വദേശി ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്തെന്ന് പറഞ്ഞ മന്ത്രി, മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിലാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കി.

English Summary : Bahrain has achieved 100% Bahrainisation in all primary healthcare cetnres, according to Health Minister Dr. Jalila Al Sayyed. Additionally, 88% of medical staff in government hospitals are now Bahraini nationals, supported by a significant increase in the healthcaret raining budget to BD17 million for 2025.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉൽപാദന ബോണസ് നിർത്തലാക്കാൻ കേന്ദ്രം; നെൽകർഷകർക്ക് കനത്ത തിരിച്ചടിയാകും

Kerala
  •  3 days ago
No Image

ചവിട്ടി വീഴ്ത്തി, മുക്ക് ഇടിച്ചു തകര്‍ത്തു; അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദ്ദനം 

Kerala
  •  3 days ago
No Image

ഡിജിറ്റൽ അറസ്റ്റ്: വലിയ തുക പിൻവലിക്കുമ്പോൾ മുന്നറിയിപ്പ് സംവിധാനം വേണമെന്ന് ബാങ്കുകളോട് സുപ്രിംകോടതി

National
  •  3 days ago
No Image

ആർ.ജെ.ഡി യോഗത്തിൽ മുന്നണി വിടണമെന്ന് ആവശ്യം; രാജി സന്നദ്ധത അറിയിച്ച് ശ്രേയാംസ് കുമാർ

Kerala
  •  3 days ago
No Image

സച്ചിദാനന്ദന്റെ തുറന്നുപറച്ചിൽ വെട്ടിലായി സി.പി.എം; അനുകൂലിച്ചും എതിർത്തും സാംസ്കാരിക- രാഷ്ട്രീയ കേരളം

Kerala
  •  3 days ago
No Image

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; ഡി.എം.കെയിൽ സീറ്റ് വിഭജന ചർച്ച വേഗത്തിലാക്കണമെന്ന് കോൺഗ്രസ്

National
  •  3 days ago
No Image

റഷ്യയിലേക്കുള്ള കയറ്റുമതി കുറഞ്ഞു; ഇറക്കുമതിയിൽ കുതിപ്പ്

National
  •  3 days ago
No Image

സിക്കന്ദർ ബാദുഷ ഔലിയ ദർഗ; റമദാനിലും പെരുന്നാളിനും ഒഴികെ പ്രാർഥനയ്ക്ക് വിലക്ക്; മുസ്ലിംകൾക്ക് പ്രാർഥന നടത്താൻ അവകാശമില്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു

National
  •  3 days ago
No Image

ലോക്‌സഭാ സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയത്തിന് നീക്കം; എം.പിമാരുടെ ഒപ്പു ശേഖരണം ആരംഭിച്ചു

National
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ ജയറാമിന് നോട്ടീസ്

Kerala
  •  3 days ago