HOME
DETAILS

പ്രധാനമന്ത്രി തലസ്ഥാനത്ത്; നാല് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

  
Web Desk
January 23, 2026 | 5:25 AM

prime-minister-modi-arrives-thiruvananthapuram

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം- ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളുരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ എന്നിവയാണ് മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്.
വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണം മൈതാനത്തേക്ക് റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി എത്തിയത്. 

ബി.ജെ.പി ഭരണം പിടിച്ച തിരുവനന്തപുരം കോര്‍പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പുറത്തിറക്കും. സില്‍വര്‍ ലൈനിന് ബദലായ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. പദ്ധതിക്കായുള്ള വിശദ പദ്ധതിരേഖ തയാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡി.എം.ആര്‍.സി) ചുമതലപ്പെടുത്തിയതായാണ് വിവരം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-ബഹ്‌റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച

bahrain
  •  10 days ago
No Image

തൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും

Kerala
  •  10 days ago
No Image

നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ

National
  •  10 days ago
No Image

കൊച്ചിയിൽ സദാചാര ഗുണ്ടാക്രമണം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ്

crime
  •  10 days ago
No Image

മുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story

Cricket
  •  10 days ago
No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  10 days ago
No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  10 days ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  10 days ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  10 days ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  10 days ago