ദേശീയപാതയില്‍ കണ്ടയ്നര്‍ ലോറിക്ക് തീപിടിച്ചു
കൊയിലാണ്ടി: ഇരുചക്ര വാഹനങ്ങള്‍ കയറ്റിയ കണ്ടയ്നര്‍ ലോറിക്കു തീപിടിച്ചതു പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്കു മൂന്നിനു ദേശീയപാതയില്‍ പോസ്റ്റോഫിസിനു മുന്പിലാണു സംഭവം. ഉത്തര്‍പ്രദേശിലെ മീറത്തില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ഷോറൂമിലേക്കു വാഹനങ്ങള്‍ കയറ്റിപ്പോകുകയായിരുന്ന കണ്ടയ്നര്‍ ലോറിക്കാണു തീപിടിച്ചത്.
ലോറിയുടെ കാബിനില്‍ നിന്നു തീപടരുന്നതു കണ്ട നാട്ടുകാര്‍ ഡ്രൈവറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്ന് അസി. ഫയര്‍ ഓഫിസര്‍ സി.പി ആനന്ദിന്റെ നേതൃത്വത്തില്‍ ഒന്നും വടകരയില്‍ നിന്ന് അസി. ഫയര്‍ ഓഫിസര്‍ മനോജ്കുമാര്‍, ലീഡിങ് ഫയര്മാന് അജിത്കുമാര്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ രണ്ടും ഫയര്‍ യൂനിറ്റുകളെത്തിച്ചു തീയണക്കുകയായിരുന്നു. 45ഓളം സ്കൂട്ടി ബൈക്കുകളാണ് കണ്ടയ്നറിലുണ്ടായിരുന്നത്.
കൊയിലാണ്ടി എസ്.ഐമാരായ ബാബുരാജ്, വി.എം മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തി. റായ്പൂര്‍ സ്വദേശികളായ മദ്സൂദ്, അമീര്‍ എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."