അര്‍ധരാത്രി വീട്ടില്‍ കയറി അതിക്രമം പൊലിസുകാര്‍ക്ക് കോടതിയുടെ സമന്‍സ്
നാദാപുരം: വീട്ടമ്മയുടെ പരാതിയില്‍ പൊലിസുകാര്‍ക്കെതിരേ കോടതി സമന്‍സ് പുറപ്പെടുവിച്ചു. അര്‍ധരാത്രി വീട്ടില്‍ കയറി അതിക്രമംകാട്ടിയ പൊലിസുകാര്‍ക്കെതിരേ, കുമ്മങ്കോട്ടെ കോമ്പിയുള്ളതില്‍ താഴക്കുനി പാത്തൂട്ടി നാദാപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് എസ്.ഐ ഉള്‍പ്പെടെയുള്ള അഞ്ച് പൊലിസ് ഉദ്യോഗസ്ഥരോടു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി.പി വിജയന്‍, സിവില്‍ പൊലിസുകാരായ രജിത്, ഷിനോജ്, സുരേന്ദ്രന്‍, സുബ്രഹ്മണ്യന്‍ എന്നിവരോടാണ് കേസിനായി അടുത്ത മാസം ഒന്നിനു കോടതിയില്‍ ഹാജരാകാന്‍ കോടതി അറിയിപ്പു നല്‍കിയത്. 2015 ഏപ്രില്‍ പത്തിനാണ് വീട്ടമ്മയായ പാത്തൂട്ടി പൊലിസുകാര്‍ക്കെതിരായി കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചത്.
വാറന്റ് കേസില്‍ പ്രതിയായ ഭര്‍ത്താവിനെ അന്വേഷിച്ച് അര്‍ധരാത്രി വീട്ടിലെത്തിയ പൊലിസ് വീടിനു നാശനഷ്ടം വരുത്തുകയും വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."