ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കുന്നത് അന്യായമാണ്: അശ്വിൻ
ഇന്ത്യ-ന്യൂസിലാൻഡ് ടി-20 പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ നടത്താൻ മലയാളി സൂപ്പർ താരം സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. രണ്ട് മത്സരത്തിലും ഒറ്റയക്കത്തിനാണ് സഞ്ജു പുറത്തായത്. ഇപ്പോൾ സഞ്ജുവിന്റെ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ഈ പ്രകടനം നോക്കി സഞ്ജുവിനെ ടീമിൽ നിന്നും പുറത്താക്കുന്നത് അന്യായമാണെന്നാണ് അശ്വിൻ പറഞ്ഞത്.
''ഇത് വളരെ അന്യായമായിരിക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഈ ഓപ്പണിങ് കൂട്ടുകെട്ട് പഴയ പോലെയായത്. ആക്രമിച്ചു കളിച്ചപ്പോഴാണ് സഞ്ജു പുറത്തായത്. ഇതിന് നിങ്ങൾ അവനെ ബെഞ്ചിൽ ഇരുത്തിയാൽ അവന്റെ ഏറ്റവും മികച്ച പ്രകടനം നിങ്ങൾക്ക് എങ്ങനെ കാണാൻ സാധിക്കും? അങ്ങനെയാണ് സാധാരണയായി ബാറ്റ് ചെയ്യേണ്ടത്'' അശ്വിൻ പറഞ്ഞു.
അതേസമയം നീണ്ട കാലങ്ങൾക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ ലഭിച്ച അവസരം കൃത്യമായി ഉപയോഗപ്പെടുത്തി. റായ്പൂരിൽ നടന്ന രണ്ടാം മത്സരത്തിൽ മിന്നും പ്രകടനമാണ് ഇഷാൻ നടത്തിയത്. രണ്ടാം ടി-20യിൽ 32 പന്തിൽ 76 റൺസാണ് ഇഷാൻ നേടിയത്. 11 ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. പവർ പ്ലേ പൂർത്തിയാവുന്നതിന് മുമ്പ് തന്നെ ഇഷാൻ കിഷൻ അർദ്ധ സെഞ്ച്വറി കടന്നിരുന്നു.
രണ്ടാം ടി-20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് കിവീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.
Sanju Samson has not been able to perform well in the India-New Zealand T20 series so far. Sanju was dismissed in single figures in both matches. Now, former Indian player R Ashwin is talking about Sanju's performances. Ashwin said that it is unfair to drop Sanju from the team based on this performance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."