HOME
DETAILS

ഒടുവിൽ അതും നേടി; ഇതിഹാസത്തെ തകർത്തെറിഞ്ഞ് ചരിത്രം കുറിച്ച് റൂട്ട്

  
January 25, 2026 | 6:08 AM

joe root create a huge record for england in international cricket

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 4.3 ഓവറിൽ 219 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 22 പന്തുകളും അഞ്ചു വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 

ജോ റൂട്ടിന്റെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. 90 പന്തിൽ അഞ്ചു ഫോറുകൾ അടക്കം 75 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും റൂട്ട് തന്നെയാണ്. ഇതോടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമായും റൂട്ട് റെക്കോർഡിട്ടു. 27 തവണ കളിയിലെ താരമായാണ് റൂട്ട് ചരിത്രം കുറിച്ചത്. 26 അവാർഡുകൾ നേടിയ മുൻ താരം കെവിൻ പീറ്റേഴ്സണെ മറികടന്നാണ് റൂട്ടിന്റെ നേട്ടം. 

അതേസമയം മത്സരത്തിൽ റൂട്ടിന് പുറമെ ഹാരി ബ്രുക്(42), ബെൻ ഡക്കറ്റ്(39), ജോസ് ബട്ലർ(31) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇംഗ്ലണ്ട് അനായാസ വിജയം സ്വന്തമാക്കി. ബൗളിങ്ങിലും റൂട്ട് മികച്ചു നിന്നു. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് താരം കരുത്തുകാട്ടിയത്. ജാമി ഓവർട്ടൺ, ആദിൽ റഷീദ് എന്നിവരും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി നിർണായകമായി. ലങ്കൻ നിരയിൽ 45 റൺസ് നേടി ക്യാപ്റ്റൻ ചരിത് അസലങ്കയും 40 റൺസ് നേടി ധനഞ്ജയ ഡി സിൽവയും മികച്ച ചെറുത്തുനിൽപ്പ് നടത്തി. 

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1=1ന് സമനിലയിലാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. പരമ്പരയിലെ അവസാന മത്സരം ജനുവരി 27നാണ് നടക്കുന്നത്.  കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയമാണ് വേദി. 

England won the second match of the three-match ODI series against Sri Lanka by five wickets. Joe Root's brilliant performance led England to victory. Root scored 75 runs in 90 balls, including five fours. Root also won the Player of the Match award in the match. With this, Root also set a record for the most Player of the Match awards for England. Root made history by being named Man of the Match 27 times. Root's achievement surpassed former player Kevin Pietersen, who won 26 awards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനിയൻ താരത്തിനായി വമ്പൻ പോര്; റയൽ മാഡ്രിഡിന് ഭീഷണി ഉയർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

Football
  •  4 days ago
No Image

ഇറാനിലെ വൈദ്യുത കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് യു.എസ്; മണിക്കൂറുകള്‍ക്കകം പുനഃസ്ഥാപിച്ചതായി തെഹ്‌റാന്‍

International
  •  4 days ago
No Image

ആരുടെയും വോട്ട് വേണ്ടെന്ന് വയ്ക്കില്ല; നേമത്തെ ഡീല്‍ ആരോപണങ്ങളില്‍ പ്രതികരണവുമായി വി ശിവന്‍കുട്ടി

Kerala
  •  4 days ago
No Image

അമ്മ കൊല്ലപ്പെട്ടു, പിതാവ് ജയിലിൽ; അഭയം നൽകിയ അമ്മാവൻമാർ 17-കാരിയെ പീഡിപ്പിച്ചു, സഹോദരിയെ വിറ്റു

crime
  •  4 days ago
No Image

കൊച്ചിയില്‍ രണ്ട് വാഹനാപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരായ അപകീര്‍ത്തി പോസ്റ്റ്: പ്രതി പിടിയില്‍ 

Kerala
  •  4 days ago
No Image

വിദ്യാര്‍ഥികളെ ഇറക്കി മടങ്ങിയ സ്‌കൂള്‍ വാന്‍ കത്തിയമര്‍ന്നു; കോഴിക്കോട് കുന്നമംഗലത്ത് വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  4 days ago
No Image

മിഠായിപ്പൊതി മോഷ്ടിച്ചെന്ന പരാതി; 12 വയസ്സുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു

crime
  •  4 days ago
No Image

ഉത്സവത്തിനിടെയുണ്ടായ തര്‍ക്കം: കൊല്ലത്ത് 19കാരനെ കുത്തിക്കൊലപ്പെടുത്തി; അഞ്ചുപേര്‍ പിടിയില്‍

Kerala
  •  4 days ago
No Image

അമ്മയുടെ മരണം കൊലപാതകം; കൊല്ലം അഞ്ചാലുംമൂട്ടിൽ വയോധികയെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

crime
  •  4 days ago