widespread damage reported in the us due to extreme cold and heavy snowfall. so far, 11 deaths have been reported, including 5 in new york alone, according to official figures. with snowfall continuing, a state of emergency has been declared in 23 states.
HOME
DETAILS
MAL
അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ
Web Desk
January 26, 2026 | 10:32 AM
വാഷിങ്ടണ്‍: അമേരിക്കയില്‍ അതിശൈത്യത്തിലും, കനത്ത മഞ്ഞുവീഴ്ച്ചയിലും വ്യാപക നാശനഷ്ടം. ഇതുവരെ 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം 5 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മഞ്ഞുവീഴ്ച്ച തുടരുന്ന സാഹചര്യത്തില്‍ 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെനിസില്‍വാനിയ, മസാച്യൂസെറ്റ്‌സ് എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞൂവീഴച്ച തുടരുകയാണ്. ഫേണ്‍ ശീതകൊടുങ്കാറ്റിന്റെ സ്വാധീന ഫലമായാണ് പല സംസ്ഥാനങ്ങളിലും ശൈത്യം പ്രവചനാതീതമായി മാറിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ച്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പലയിടങ്ങളിലും ജനജീവിതം ദുസഹമായി മാറി. റോഡുകള്‍ മഞ്ഞ് വീണ് സഞ്ചാര യോഗ്യമല്ലാതായതോടെ വാഹന ഗതാഗതം താറുമാറായി.
ഇതുവരെ പത്ത് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകളില്‍ തുടരാനും, പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു. റോഡുകള്‍ ഉപയോഗശൂന്യമായതിനാല്‍ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.
അതേസമയം ന്യൂയോര്‍ക്ക് നഗരത്തില്‍ ദേശീയ സുരക്ഷ സേനയെ വിന്യസിച്ചു. 126 ഷെല്‍ട്ടറുകളും വാമിങ് സെന്ററുകളും തുറന്നതായി മേയര്‍ സൊഹ്‌റാന്‍ മംദാനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."