കുനിയില്‍തോടിനെ മാലിന്യമുക്തമാക്കി
ഫറോക്ക് : ജനങ്ങളും ജനപ്രതിനിധികളും ഒറ്റമനസ്സോടെ രംഗത്തിറങ്ങി കുനിയില്‍ തോടിനെ മാലിന്യമുക്തമാക്കി. രാമനാട്ടുകര നഗരസഭയിലെ 26,29,30 ഡിവിഷനുകളിലൂടെ കടന്നുപോകുന്നതാണ് കുനിയില്‍തോട്. പതിറ്റാണ്ടുകളായി ആരും ശ്രദ്ധിക്കാതെ ഇരുകരകളിലെയും കൈയേറ്റങ്ങളാല്‍ തോട് മെലിഞ്ഞു ചുരുങ്ങി മാലിന്യങ്ങള്‍ നിക്ഷേപിച്ചു ജനങ്ങള്‍ക്കാകെ ആരോഗ്യ ഭീഷണിയായി തോട് മാറിയിരുന്നു.
ഈ സാഹചര്യത്തിലാണ് വോയ്‌സ് ഓഫ് കോടമ്പുഴ, ന്യൂവോയ്‌സ് കളളിവളവ്, ക്ലീന്‍ കോടമ്പുഴ എന്നീ സംഘടനകള്‍ക്കൊപ്പം മൂന്നു ഡിവിഷനുകളിലെ കൗണ്‍സിലര്‍മാര്‍ നേതൃത്വമേറ്റെടുത്ത് തോട് വൃത്തിയാക്കാന്‍ രംഗത്ത് വന്നത്. തോടിനെ സംരക്ഷണവും ഈ കൂട്ടായ്മ തന്നെ ഏറ്റെടുക്കാനാണ് തീരുമാനം.
ഇക്കഴിഞ്ഞ രണ്ടിന് ചേര്‍ന്ന ജനകീയ കണ്‍വന്‍ഷന്‍ തീരുമാനപ്രകാരം തെരഞ്ഞെടുത്ത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 8 മുതല്‍ 150ഓളം പേര്‍ കക്ഷി, രാഷ്ട്രീയ, ജാതിമത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ശുചീകരണത്തിനിറങ്ങി.
വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ജമീല, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കളളിയില്‍ റഫീഖ്, അബ്ദുല്‍ ഫൈസല്‍, കെ. സുരേഷ്, വിവിധ സംഘടന പ്രതിനിധികളായ ആര്‍. സുജനപാല്‍, ബാവ കണ്ണംപറമ്പത്ത്, വി.എം ഷരീഫ്, എം. അബ്ബാസ്, മജീദ് അമ്പലംകണ്ടി, കെ.പി പോക്കര്‍കുട്ടി, കെ. സമദ്, ബാബുപ്രശാന്ത്, കെ. നസീര്‍, ഷാഹുല്‍ കോടമ്പുഴ, മുഹമ്മദ് കെ.എം, റഫീഖ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."