സ്വര്‍ണവിലയില്‍ നോണ്‍സ്‌റ്റോപ്പ് കുതിപ്പ്, ഇന്ന് വീണ്ടും വര്‍ധന; പവന്‍ വില 1,22,000 കടന്നു
കൊച്ചി: നോണ്‍ സ്‌റ്റോപ് കുതിപ്പുമായി സ്വര്‍ണവില. രാവിലത്തെ വന്‍ കുതിപ്പിന് ശേഷം വില വീണ്ടും കൂടി. 1400 രൂപയാണ് ഉച്ചക്ക് ശേഷം പവന്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് വന്‍ കുതിപ്പാണ് രാവിലെ ഉണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 15,140 പവന് 1,21,120 രൂപ എന്നിങ്ങനെയായി ഇന്ന് രാവിലത്തെ വില. ഉച്ചക്ക് 1400 രൂപയാണ് പവന് കൂടിയത്. ഇതോടെ പവന്‍ വില 1,2200 കടന്നിരിക്കുകയാണ്. 1,22,520 രൂപയാണ് ഉച്ചക്ക് പവന്‍ സ്വര്‍ണത്തിന്റെ വില.
സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച് സര്‍വ്വകാല റെക്കോര്‍ഡ് തൊട്ട ശേഷം ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 14,845 രൂപയും പവന് 1,18,760 രൂപയുമായിരുന്നു ഇന്നലത്തെ വില.
തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ 1,19,320 രൂപയായിരുന്നു ജനുവരി മാസത്തിലെ ഏറ്റവും കൂടിയ വില. ഈ റെക്കോര്‍ഡ് തകര്‍ത്താണ് ഇന്നത്തെ മുന്നേറ്റം. തിങ്കളാഴ്ച രാവിലെ 1,800 രൂപ വര്‍ധിച്ച പവന്‍ വില ഉച്ചക്ക് ശേഷം 560 രൂപ കുറഞ്ഞിരുന്നു. 1,18,760 രൂപയായിരുന്നു ഇന്നലെ വൈകീട്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 70 രൂപ കുറഞ്ഞ് 14,845 രൂപയുമായി.
ഇന്ന് രാവിലത്തെ വില
24 കാരറ്റ്
ഗ്രാമിന് 322 രൂപ കൂടി 16,517
പവന് 2,576 രൂപ കൂടി 1,32,136
22 കാരറ്റ്
ഗ്രാമിന് 295 രൂപ കൂടി 15,140
പവന് 2,360 രൂപ കൂടി 1,21,120
18 കാരറ്റ്
ഗ്രാമിന് 242 രൂപ കൂടി 12,388
പവന് 1,936 രൂപ കൂടി 99,104
2025 ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ തന്നെയാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനയാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്.
തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളര്‍ പിന്നിട്ടിരുന്നു. 5,080 ഡോളറിലാണ് ആഗോള വിപണിയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളാണ് സ്വര്‍ണവില ഉയരാനുള്ള മുഖ്യ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഗ്രീന്‍ലാന്‍ഡിന് മേലുള്ള ട്രംപിന്റെ അവകാശവാദം ഫെഡറല്‍ റിസര്‍വിന് മേല്‍ ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ എല്ലാം ഇതില്‍പെടുന്നു. ഡോളര്‍ ദുര്‍ബലമാവുന്നതും കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
gold prices continued their sharp upward trend as the sovereign rate rose by another rs 1400 in the afternoon following a strong morning jump.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."