HOME
DETAILS

in depth- ഓരോ ഇടത്തും ഓരോ രീതി, സ്വര്‍ണ വിലയേക്കാള്‍ 'പണി' തരുന്ന പണിക്കൂലി

  
Web Desk
January 22, 2026 | 10:23 AM

gold prices surge proving long-term investment value in india

സുരക്ഷിത നിക്ഷേപമായിട്ടാണല്ലോ സ്വര്‍ണത്തെ പലരും കണക്കാക്കുന്നത്. നേരത്തെ തന്നെ കയ്യില്‍ നിക്ഷേപമായി സ്വര്‍ണം കരുതിയവരെ സംബന്ധിച്ച് തീരുമാനം ശരിയായിരുന്നു എന്ന് കാണിക്കുകയാണ് നിലവിലെ വിപണിയിലെ സ്വര്‍ണവില.  അത്രമേല്‍ വേഗതയിലാണ് വില വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പുള്ള സ്വര്‍ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ ഇരട്ടിയാണ് വിലയിലുണ്ടായ വര്‍ധനവ് എന്നു തന്നെ വേണമെങ്കില്‍ പറയാം. 

ഇന്ത്യയിലാണെങ്കില്‍ ആഭരണങ്ങള്‍ തന്നെ വാങ്ങി സൂക്ഷിക്കുന്നതാണ് പതിവ്. ആഭരണങ്ങള്‍ ഒരു നിക്ഷേപമായി തന്നെയാണ് ഇന്ത്യന്‍ നിക്ഷേപകര്‍ കാണുന്നത്. അതേസമയം, ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന് വിലക്ക് പുറമേ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും എന്നതാണ് വെല്ലുവിളി. 5% മുതല്‍ 30% വരെയോ അതില്‍ കൂടുതലോ വ്യത്യാസപ്പെടുന്ന വിധത്തിലാണ് പണിക്കൂലികള്‍ നിശ്ചയിക്കുന്നത്. 

പണിക്കൂലി ഇങ്ങനെ
 മുന്‍കാലങ്ങളില്‍ മേക്കിങ് ചാര്‍ജുകളാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജ്വല്ലറികള്‍ ഡിസൈന്‍, സാങ്കേതികവിദ്യ, ഒരു ആഭരണം സൃഷ്ടിക്കാന്‍ ആവശ്യമായ മനുഷ്യ മണിക്കൂര്‍ എന്നിവയ്ക്കായി സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന്റെ ഒരു ശതമാനം ഈടാക്കുക എന്ന നിലപാട് എടുക്കാന്‍ തുടങ്ങി.

 ഈ കണക്കനുസരിച്ച് 10 ഗ്രാം തൂക്കമുള്ള സ്വര്‍ണത്തിന് ഒന്നര ലക്ഷം രൂപയാണ് വിലയെന്ന് കണക്കാക്കുക. അങ്ങിനെയെങ്കില്‍ ഈ തുക കൊണ്ട്  10 ഗ്രാമിന്റെ ആഭരണം വാങ്ങാന്‍ സാധിക്കില്ല. ജി.എസ്.ടി മൂന്ന് ശതമാനം , ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവക്കൊപ്പം 10 ശതമാനം പണിക്കൂലി കൂടിയാവുമ്പോള്‍ രണ്ട് ലക്ഷത്തോളമോ  അതിലധികമോ നല്‍കേണ്ടി വരും 10 ഗ്രാം ആഭരണത്തിനെന്ന് മനസ്സിലാക്കാം. 

gold.jpg

ഏറ്റവും കുറഞ്ഞ പണിക്കൂലി 5% ആണ്. എന്നാല്‍ ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി തീരുമാനിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലി വരുന്നത് കേരള ഡിസൈനിനാണ്. ബോംബെ, ബംഗാള്‍, കൊല്‍ക്കത്ത ഇതിനും കേരളയേക്കാള്‍ അല്‍പം കൂടി വില കൂടും. അതിനും മുകളിലാണ് നെഗാസ്, ചെട്ടിനാട്, ആന്റിക്. ടര്‍ക്കിഷ് തുടങ്ങിയ ഡിസൈനുകള്‍. ഇത് പ്രീമിയം കാറ്റഗറിയിലാണ് ഉള്‍പെടുന്നത്. ചുരുങ്ങിയത് ആറ് ശതമാനം മുതല്‍ ഇതിന്റെ പണിക്കൂലി തുടങ്ങുന്നു.10 പത്ത,12,20, 25... ശതമാനം മോഡലുകള്‍ അനുസരിച്ച് പണിക്കൂലിയില്‍ ഇത്തരത്തില്‍ വ്യതിയാനം സംഭവിക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

 

മോഡല്‍ അനുസരിച്ചുള്ള പണിക്കൂലി വ്യത്യസ്ത ജ്വല്ലറികളില്‍ വ്യത്യസ്തമാണെന്നും ഇവര്‍ പറയുന്നു. കേരള ഡിസൈന്‍ രണ്ട ശതമാനത്തിനും രണ്ടര ശതമാനത്തിനും നല്‍കുന്നവരുണ്ട്. അഞ്ചിന് വരെ നല്‍കുന്നുണ്ട്. ഏഴ് ശതമാനം വരെ വാങ്ങുന്നവരുണ്ടെന്നും ജ്വല്ലറിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പല ജ്വല്ലറികളും ആഭരണത്തില്‍ ഒരു ടാഗ് ഇടുക എന്ന സംവിധാനം പിന്തുടരുന്നുണ്ട്. പണിക്കൂലിയുടെ ശതമാനം സൂചിപ്പിക്കുന്നതാവും ടാഗ്. പിന്നീട് വിലപേശലിലൂടെ ഈ ടാഗില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ പണിക്കൂലിയില്‍ ആഭരണങ്ങള്‍ നല്‍കുക എന്ന തന്ത്രവും വ്യാപാരികള്‍ പ്രയോഗിക്കുന്നു. വിവാഹം പോലുള്ള വലിയ പര്‍ച്ചേസുകള്‍ക്ക് നല്‍കുന്ന വിലക്കുറവ് ചെറിയ രീതിയില്‍ വാങ്ങുന്നവര്‍ക്ക് സാധാരണ നല്‍കാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  

gold tag.jpg

 കമ്പ്യൂട്ടര്‍ നിര്‍മ്മിത ഹൈടെക് 3ഡി ഡിസൈനുകള്‍ പോലെ തന്നെ  പ്രീമിയം മൂല്യമാണ് കൈകൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍അവകാശപ്പെടുന്നത്. അതുപോലെ ഉയര്‍ന്ന പണിക്കൂലി ഈടാക്കുന്ന വിഭാഗമാണ് ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങള്‍. ഇതില്‍ വജ്രങ്ങളോ മറ്റ് വിലയേറിയ രത്നങ്ങളോ ഉണ്ടെങ്കില്‍ മെറ്റീരിയലിന്റെയും ജോലിയുടെയും വില വീണ്ടും കൂടും.  

ഇനിയും വില കുതിക്കും 
നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും മുകളിലേക്ക് ഉയരുമെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നിരിക്കേ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജ്വല്ലറികള്‍ നല്‍കുന്ന അഡ്വാന്‍സ് ബുക്കിങ് സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതനുസരിച്ച് ഇന്നത്തെ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയര്‍ന്നാല്‍ ബുക്ക് ചെയ്ത വിലയില്‍ തന്നെ സ്വര്‍ണം വാങ്ങാനും സാധിക്കുന്നതാണ്. കുറഞ്ഞ വില എപ്പോഴാണ് ആ വിലയിലാണ് നമുക്ക് സ്വര്‍ണം ലഭ്യമാവുക. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്വര്‍ണത്തിന്റെ നിശ്ചിത ശതമാനം തുക അടച്ച് വേണം മുന്‍കൂര്‍ബുക്കിങ് നടത്താന്‍.

with gold prices rising rapidly over the years, investors who held gold as a safe asset are seeing strong returns, though buying jewellery continues to involve additional making charges beyond gold rates.

tags:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  4 days ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  4 days ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  4 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  4 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  4 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  4 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  4 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  4 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  4 days ago