ആഗോള ശ്രദ്ധയാകര്‍ഷിച്ച് ഗള്‍ഫുഡ് 2026; ഇന്ന് സമാപിക്കും
ദുബൈ: രണ്ട് മെഗാ വേദികളിലായി ആഗോള മന്ത്രിമാരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വിപണി രൂപപ്പെടുത്തുന്ന കമ്പനികളെയും ഒന്നിപ്പിച്ച് സ്‌കെയില്‍, നയം, വാണിജ്യം എന്നിവയിലാണ് യഥാര്‍ഥ ഭക്ഷ്യ സംവിധാന പരിവര്‍ത്തനം നിര്‍മിക്കപ്പെടുന്നതെന്ന് ഗള്‍ഫുഡ് 2026ന്റെ നാലാം ദിവസം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര വ്യാപ്തിയും വാണിജ്യ ഇടപാടുകളും പ്രവര്‍ത്തന ക്ഷമമായ മാറ്റമാക്കി മാറ്റുന്നതിനായി ഇത് പ്രയോജനപ്രദമെന്നും ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യപാനീയ പ്രദര്‍ശനമായ ഗള്‍ഫുഡ് അടിവരയിട്ടു. ഗള്‍ഫുഡ് ഇന്ന് സമാപിക്കും.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഔപചാരിക ചടങ്ങില്‍ യു.എ.ഇ സഹിഷ്ണുതാ, സഹവര്‍ത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ പങ്കെടുത്തതും നാഴികക്കല്ലായ ഭക്ഷ്യപാനീയ പ്രദര്‍ശനത്തെ പ്രൗഢമാക്കി.
ആഗോള വികാസവും പങ്കാളിത്തവും
ഈ ആക്കം അടിവരയിട്ട് ബുസ്റ്റാനിക്കയുടെ പുതിയ 'ഈറ്റ് ബെറ്റര്‍' ആശയത്തിന് കീഴില്‍ സ്വകാര്യലേബല്‍ റീട്ടെയില്‍ ബ്രാന്‍ഡ് വികസിപ്പിക്കുന്നതിനായി എമിറേറ്റ്‌സ് ബുസ്റ്റാനിക്കയും സ്പിന്നീസ്/വെയ്റ്റ്‌റോസും ഗള്‍ഫുഡില്‍ തന്ത്രപരമായ ധാരണാ പത്രം ഒപ്പുവച്ചു. യു.എ.ഇക്ക് ആരോഗ്യകരവും കൂടുതല്‍ സുസ്ഥിരവും പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതുമായ ഭക്ഷ്യ പരിഹാരങ്ങള്‍ ഇത് മുന്നോട്ട് കൊണ്ടുപോകുന്നു. 'ഗള്‍ഫുഡ് പോലുള്ള പരിപാടികളില്‍ ബുസ്റ്റാനിക്കയടക്കമുള്ള സ്ഥാപനങ്ങളുമായുള്ള കൂടിക്കാഴ്ചയിലൂടെ രൂപപ്പെടുത്തിയ പങ്കാളിത്തത്തിലെ വളരെ പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഒപ്പുവച്ച ധാരണാപത്രം. യു.എ.ഇയില്‍ മാത്രമല്ല, ജി.സി.സിയിലുടനീളമുള്ള മറ്റ് വിപണികളിലേക്കും വരുംവര്‍ഷങ്ങളില്‍ തങ്ങളുടെ ശ്രേണി തുടര്‍ച്ചയായി വികസിപ്പിക്കാന്‍ ഇത് പ്രാപ്തരാക്കുന്നുവെന്നും സ്പിന്നീസ് കൊമേഴ്‌സ്യല്‍ ജനറല്‍ മാനേജര്‍ ടോം ഹാര്‍വി അഭിപ്രായപ്പെട്ടു.
ഗള്‍ഫുഡിന്റെ 31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സീഫുഡിന് സ്വന്തമായി ഒരു സെക്ടര്‍ ഉള്ളതിനാല്‍, ഷോയുടെ വ്യാപ്തി എല്ലാ മേഖലകളിലും ഏകീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഡീപ്പ് സീഫുഡ് കമ്പനി എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഹാരിസ് പാങ്ങാട്ട് പറഞ്ഞു. ഗള്‍ഫുഡ് 2026ല്‍ ഞങ്ങളുടെ സമുദ്ര വിഭവ വിതരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും റെഡിടുഈറ്റ് ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഞങ്ങളുടെ റീട്ടെയില്‍ ബ്രാന്‍ഡായ ഓഷ്യാനോയെ പ്രദര്‍ശിപ്പിക്കുന്നതിനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. കൂടാതെ, ഞങ്ങളുടെ റെഡിടുഈറ്റ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് ഞങ്ങളുമായി പങ്കാളികളാകാന്‍ കഴിയുന്ന കമ്പനികളെ ഞങ്ങള്‍ അന്വേഷിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ ഗള്‍ഫുഡില്‍ പങ്കെടുക്കുന്നു. കൂടാതെ ഉല്‍പ്പന്നങ്ങള്‍, വില്‍പ്പനക്കാര്‍, ബയര്‍മാര്‍ എന്നിവരുടെ കാര്യത്തില്‍ പുതിയ വഴികള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള മികച്ച വേദിയായി ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നു- ഹാരിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."