HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി; പോറ്റിയുമായി പരിചയമുണ്ടെന്നും വീട്ടില്‍ വന്നിട്ടുണ്ടെന്നും മൊഴി

  
Web Desk
January 30, 2026 | 3:05 AM

sabarimala gold theft case sit questions actor jayaram in chennai

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിനെ ചോദ്യംചെയ്ത് എസ്.ഐ.ടി. ശബരിമലയില്‍ നിന്നുള്ള സ്വര്‍ണപ്പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയിരുന്നു എന്ന കണ്ടെത്തലിന്റെ അ
ിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. 

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്നും ശബരിമലയില്‍ വെച്ചുള്ള ബന്ധമാണെന്നുമാണ് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ പങ്കില്ലെന്നും ജയറാം പറഞ്ഞു. പാളികള്‍ പൂജിച്ച മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജയറാം പോറ്റി പലതവണ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയി എന്ന് കരുതുന്ന സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തിരുന്നു. നടന്‍ ജയറാം,ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും കേസിനിടെ  പുറത്ത് വന്നിരുന്നു.

സംഭവം വിവാദമായതോടെ ശബരിമലയിലെ സ്വര്‍ണപ്പാളി തന്റെ വീട്ടിലെത്തിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജയറാം പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ നിന്നുള്ള പരിചയമാണെന്നും തന്റെ കൈയില്‍ നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ലെന്നും അന്ന് ജയറാം പറഞ്ഞിരുന്നു.  അയ്യന്റെ മുതല്‍ കട്ടിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും ജയറാം അന്ന് പറഞ്ഞിരുന്നു. സ്വര്‍ണപ്പാളിയില്‍ പൂജ നടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് കരുതിയതെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും  അന്ന് ജയറാം വ്യക്തമാക്കുകയും ചെയ്തിരുന്നു.


 ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികള്‍ക്കും ബന്ധുക്കള്‍ക്കും വരുമാനത്തിന്റെ അനേകം ഇരട്ടി സ്വത്തുണ്ട് എന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.  പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ബന്ധുവീടുകളിലും നടത്തിയ പരിശോധനയിലാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ഇ.ഡി തീരുമാനം.

അതിനിടെ, കട്ടിള പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 31ന് 90 ദിവസം ആകുന്നതോടെ ജാമ്യ ഹരജി നല്‍കും. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വഭാവിക ജാമ്യം ലഭിച്ചാല്‍ പോറ്റിക്ക് പുറത്ത് ഇറങ്ങാന്‍ കഴിയും. ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാര്‍ സ്വാഭാവിക ജാമ്യത്തിനായി ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ എസ്.ഐ.ടി വൈകുന്നതാണ് മുഖ്യപ്രതി ഉള്‍പ്പടെയുള്ളവര്‍ ജയില്‍ മോചിതരാകുന്നതിലേക്ക് വഴിതെളിക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 

 

 

sit questioned actor jayaram in connection with the sabarimala gold theft case. jayaram admitted participating in poojas where gold plates brought from sabarimala were kept at his residence, while denying any role in the fraud.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള ശ്രദ്ധയാകര്‍ഷിച്ച് ഗള്‍ഫുഡ് 2026; ഇന്ന് സമാപിക്കും

uae
  •  2 hours ago
No Image

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഹജ്ജ് ആദ്യവിമാനം കൊച്ചിയിൽ നിന്ന്; സർവീസ് ഏപ്രിൽ 30ന് ആരംഭിക്കും

Kerala
  •  2 hours ago
No Image

എസ്.എം.എഫ് മഹല്ല് സാരഥി സംഗമവും 100 ഭവന സമർപ്പണവും നാളെ ഉള്ള്യേരിയിൽ

Kerala
  •  2 hours ago
No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ പ്രൗഢ തുടക്കം

Kerala
  •  2 hours ago
No Image

സംസ്ഥാന ബജറ്റ്; റബർ കർഷകർക്ക് അമർഷം

Kerala
  •  3 hours ago
No Image

കശുവണ്ടി മേഖലയില്‍ പ്രഖ്യാപനപ്പെരുമഴ; കണക്കിലെ കളിയില്‍ മാത്രം ഒതുങ്ങുന്ന പുനരുജ്ജീവന പാക്കേജുകള്‍

Kerala
  •  3 hours ago
No Image

എസ്.ഐ.ആർ; കരട് വോട്ടർ പട്ടികയിൽ നിന്ന് 9,868 പേർ കൂടി പുറത്ത്

Kerala
  •  3 hours ago
No Image

അത്ഭുതക്കാഴ്ചകളുമായി ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം; പ്രവേശനം നാളെ മുതൽ

Kerala
  •  3 hours ago
No Image

പി.ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  3 hours ago