കുവൈത്തില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കായി വാതിലുകള്‍ തുറക്കുന്നു. 2025/2026 അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്ററിലേക്ക് വിദേശി വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങും് (PAAET), കുവൈത്ത് യൂണിവേഴ്‌സിറ്റിയും അറിയിച്ചു.
കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍ 132 പേര്‍ക്ക് പ്രവേശനം
സ്വന്തം ചിലവില്‍ പഠിക്കാന്‍ താല്പര്യമുള്ള (Selffunded) 132 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സെമസ്റ്ററില്‍ കുവൈത്ത് യൂണിവേഴ്‌സിറ്റി പ്രവേശനം നല്‍കും. വിദ്യാര്‍ത്ഥികളുടെ താല്പര്യവും സീറ്റുകളുടെ ലഭ്യതയും കണക്കിലെടുത്താണ് പ്രവേശനം നല്‍കുക.
പത്ത് കുവൈത്തി ദീനാര്‍ ഫീസ് അടച്ച് ഓണ്‍ലൈനായി എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എം.എസ് വഴി അറിയിപ്പ് ലഭിക്കും.
PAAET: അപേക്ഷകള്‍ ഫെബ്രുവരി 1 വരെ
PAAETക്ക് കീഴിലുള്ള കോളേജുകളില്‍ സ്വന്തം നിലയ്ക്ക് ഫീസ് അടച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശി വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി ഒന്നിന് മുമ്പായി അപേക്ഷിക്കണം.
2022/23 വര്‍ഷത്തിന് ശേഷം കുവൈത്തിലെ ഹൈസ്‌കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദേശികള്‍ക്ക് അപേക്ഷിക്കാം.
20 കുവൈത്ത് ദീനാറാണ് അപേക്ഷാ ഫീസ് (ഇത് തിരികെ ലഭിക്കില്ല).
പ്രധാന കോഴ്‌സുകള്‍: ബേസിക് എജ്യുക്കേഷന്‍, ബിസിനസ് സ്റ്റഡീസ്, ടെക്‌നോളജിക്കല്‍ സ്റ്റഡീസ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം.
കുവൈത്തിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നീക്കമാണിത്. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് അഡ്മിഷന്‍ ഡീന്‍ ഡോ. മുഹമ്മദ് അല്‍ കന്ദരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് PAAETയുടെയും കുവൈത്ത് യൂണിവേഴ്‌സിറ്റിയുടെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."