HOME
DETAILS

തൃശൂരില്‍ മൂന്ന് വൃദ്ധസഹോദരിമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

  
January 31, 2026 | 3:22 AM

elderly sisters attempt suicide in thrissur one dead two critical

 

തൃശൂര്‍: വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ മൂന്ന് സഹോദരിമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആറ്റൂര്‍ മണ്ഡലംകുന്ന് മഠത്തിപ്പറമ്പില്‍ രാമനെഴുത്തച്ഛന്റെ മകള്‍ സരോജിനി (75) അന്തരിച്ചു. ഗുരുതരാവസ്ഥയിലായ സഹോദരിമാരായ ജാനകി (80), ദേവി (83) എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലാണ്.

വെള്ളിയാഴ്ച പകല്‍ സമയത്ത് സഹോദരിമാരെ ആരെയും പുറത്തു കാണാതായതോടെ സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് വീട്ടിനുള്ളില്‍ മൂവരെയും അവശനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് സമീപത്തുനിന്ന് ശര്‍ക്കരയും വിഷക്കുപ്പിയും കണ്ടെടുത്തു. നാട്ടുകാര്‍ ഉടന്‍ തന്നെ പൊലിസിനെ വിവരമറിയിക്കുകയും ഇവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും സരോജിനി അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ആരോഗ്യവകുപ്പില്‍ ജീവനക്കാരിയായിരുന്ന സരോജിനിയുടെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ജാനകി കൂലിപ്പണിക്ക് പോയിരുന്നെങ്കിലും ഇപ്പോള്‍ വയ്യാത്ത അവസ്ഥയിലാണ്. മറ്റൊരാളായ ദേവി ദീര്‍ഘകാലമായി രോഗബാധിതയാണ്. നാല് വര്‍ഷം മുമ്പ് തങ്ങളുടെ വീടും സ്ഥലവും ഇവര്‍ ഗുരുവായൂരപ്പന് എഴുതിവച്ചിരുന്നു. തുടര്‍ന്ന് ദേവസ്വത്തിന്റെ വൃദ്ധസദനത്തില്‍ താമസിച്ചെങ്കിലും ഏതാനും മാസങ്ങള്‍ മുമ്പ് അവിടെനിന്ന് പിണങ്ങി മടങ്ങി വീണ്ടും സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു.

 

പഞ്ചായത്ത് പ്രസിഡന്റിനുള്ള കത്തില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നതെന്ന് ഇവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ നല്‍കിയ മരണപത്രവും ആധാരവും ദേവസ്വം അധികൃതര്‍ തിരികെ എത്തിച്ചെങ്കിലും അത് സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ കത്തില്‍ പരാമര്‍ശങ്ങളുണ്ട്.

കൈപ്പറ്റിയ ആധാരത്തിന് രസീത് നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചതാണ് ഇവരെ മാനസികമായി തളര്‍ത്തിയതെന്ന് കരുതപ്പെടുന്നു.
സംഭവത്തില്‍ വടക്കാഞ്ചേരി പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കുക: മാനസികമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും അതിജീവനത്തിന് സഹായം തേടുന്നവര്‍ക്കുമായി ചുവടെയുള്ള ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ദിശ (DISHA): 1056 
മൈത്രി (MAITHRI): 0484 2540530

 

One of three elderly sisters died and two remain critical after they consumed poison in Thrissur following a property-related dispute with the Guruvayur Devaswom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  14 days ago
No Image

തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല

Kerala
  •  14 days ago
No Image

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്

crime
  •  14 days ago
No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  14 days ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  14 days ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  14 days ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  14 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  14 days ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  14 days ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ ജഡ്ജിമാരുടെ നിരീക്ഷണത്തിൽ; അസാധാരണ നടപടിയുമായി സുപ്രീം കോടതി

National
  •  14 days ago


No Image

ഐസിസിക്ക് പിഴച്ചോ? 2026 ലോകകപ്പിലെ 'സൂപ്പർ 8' ഫോർമാറ്റിനെതിരെ പ്രതിഷേധം ശക്തം

Cricket
  •  14 days ago
No Image

അറബ് ലോകത്തെ അമ്പരപ്പിച്ച് യുഎഇ; വിക്ഷേപണത്തിന് 2 മിനിറ്റ് മുൻപും മാറ്റിയെഴുതിയ കോഡ്! ആദ്യ തദ്ദേശീയ റോക്കറ്റിന് പിന്നിലെ 'ത്രില്ലർ' കഥ

uae
  •  14 days ago
No Image

സഖ്യത്തിനായി ബിജെപി വിജയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി; വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് ടിവികെ

National
  •  14 days ago
No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  14 days ago