പരിയാരത്തെ ജൈവ പച്ചക്കറി സ്റ്റാള്‍ തുറന്നു
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജിനു മുന്നില്‍ തളിപ്പറമ്പ് ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി-പാണപ്പുഴ, കുറുമാത്തൂര്‍, പരിയാരം, പട്ടുവം, പഞ്ചായത്തുകളിലെയും ആന്തൂര്‍, തളിപ്പറമ്പ് മുനിസിപ്പാലിറ്റികളിലെയും ജൈവപച്ചക്കറി കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികളാണ് ഇവിടെ നിന്നു വില്‍ക്കുന്നത്. ആദ്യ ദിനം വിപണനത്തിനെത്തിയ ഇരുപതു ടണ്ണോളം പച്ചക്കറികളില്‍ ഭൂരിഭാഗവും വിറ്റ് തീര്‍ന്നതായി കടന്നപ്പള്ളി- പാണപ്പുഴ കൃഷി ഓഫിസര്‍ റൂബി ജാനറ്റ് ജോണി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ബാലകൃഷ്ണന്, പരിയാരം മെഡിക്കല്‍ കോളജ് ചെയര്മാന് എം.വി ജയരാജന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ ഓമന, മെഡിക്കല്‍ കോളജ് എം.ഡി കെ രവി, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ബിനു ജോസഫ്, പി.പി ദാമോദരന്‍, എം.ബി ചിന്, ടി.വി സുധാകരന്, വി.കെ ലളിത, പി.വി ഭാസ്ക്കരന്‍, റൂബി ജാനറ്റ് ജോണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."