HOME
DETAILS

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

  
February 02, 2026 | 1:26 PM

bahrain electricity tariff cut first homes cost of living

 


മനാമ: ബഹ്‌റൈനിലെ പൗരന്മാര്‍ താമസിക്കുന്ന ആദ്യ വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യുതി-ജലകാര്യ മന്ത്രി യാസര്‍ ബിന്‍ ഇബ്രാഹിം ഹുമൈദാന്‍ ഇതുസംബന്ധിച്ച തീരുമാനം ഔദ്യോഗികമായി അറിയിച്ചു.

കാബിനറ്റ് യോഗത്തില്‍ നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ഈ തീരുമാനമെടുത്തത്. ക്രൗണ്‍ പ്രിന്‍സും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലിഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, പ്രതിനിധി സഭ അംഗങ്ങള്‍ ഉന്നയിച്ച നിര്‍ദേശങ്ങളും പൗരന്മാരുടെ ആവശ്യങ്ങളും പരിഗണിച്ചാണ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ ക്രമീകരണം പ്രകാരം, ആദ്യ വീടുകളില്‍ 5,000 മുതല്‍ 7,000 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന നിരക്ക് യൂണിറ്റിന് 32 ഫില്‍സില്‍ നിന്ന് 16 ഫില്‍സായി കുറയ്ക്കും. ഇതോടെ മാസത്തിലുളള വൈദ്യുതി ബില്ലില്‍ ശ്രദ്ധേയമായ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പൗരന്മാരുടെ ജീവിതച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ ഇളവ് അനുവദിച്ചതെന്ന് മന്ത്രി യാസര്‍ ഹുമൈദാന്‍ പറഞ്ഞു. അതേസമയം, വൈദ്യുതിയും ജലവിതരണവും കാര്യക്ഷമമായി തുടരുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ഒരുപോലെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പുതിയ വൈദ്യുതി നിരക്ക് ജനുവരി ഒന്നുമുതല്‍ പൗരന്മാരുടെ ആദ്യ താമസവസതികളിലെ ബില്ലുകള്‍ക്ക് ബാധകമാകും.

 

Bahrain has reduced electricity tariffs for citizens’ first residential homes as part of measures to ease cost-of-living pressures, the Electricity and Water Affairs Minister announced.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  3 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  3 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  3 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  3 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  3 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  3 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  3 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  3 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  3 days ago