HOME
DETAILS

കെ.എസ്.ടി.പി റോഡില്‍ കര്‍ശന പരിശോധന; നിരവധി പേര്‍ കുടുങ്ങി

  
backup
September 10 2016 | 22:09 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6



റോഡു നിയമം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദുചെയ്യുമെന്ന് ആര്‍.ടി.ഒ

ഉദുമ: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന ചന്ദ്രഗിരി കെ.എസ്.ടി.പി റോഡില്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ചന്ദ്രഗിരി കെ.എസ്.ടി.പി റോഡില്‍ അമിതവേഗതയിലും അശ്രദ്ധയിലുമോടുന്ന വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ക്കശമാക്കിയിട്ടുണ്ട്. ഇതുവരെ നടത്തിയ പരിശോധനയില്‍ അമിത വേഗതയ്ക്ക്  20 ഡ്രൈവര്‍മാരുടെ പേരില്‍ നിയമ നടപടി  സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെയും ഫിറ്റ്‌നസ് ഇല്ലാതെയും വാഹനമോടിച്ച 15 വാഹനങ്ങള്‍ക്കെതിരേയും ഡ്രൈവിംഗിനിടയില്‍  മൊബൈല്‍ ഫോണ്‍  ഉപയോഗിച്ചതിനു മൂന്നു പേര്‍ക്കെതിരേയും  നടപടിയെടുത്തു.
പെഡസ്ട്രിയന്‍ ക്രോസ്സിംഗുകള്‍ക്കു സ്‌കൂള്‍ തലത്തില്‍ ട്രെയിനിങ് നല്‍കുന്നതിന്റെ ഭാഗമായി ഉദുമ എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്ക് കെര്‍ബ്ഡ്രില്‍ നടത്തി. വരും ദിവസങ്ങളില്‍  കൂടുതല്‍ സ്‌കൂളുകളില്‍ പരിശീലനം നടത്തും.
അമിത വേഗതയും ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും നിരീക്ഷിച്ചു ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കുറ്റക്കാരുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ആര്‍.ടി.ഒ കെ ബാലകൃഷ്ണന്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എം.വി.ഐ എ.കെ രാജീവന്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.എസ് രാമനാഥ്, സജി ജോസ് എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  9 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  9 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  9 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  9 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  9 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  9 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  9 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  9 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  9 days ago