HOME
DETAILS

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന

  
Web Desk
February 05, 2026 | 11:31 AM

parassinikkadavu-lodge-woman-murder-financial-dispute-kannur

തളിപ്പറമ്പ് (കണ്ണൂര്‍): പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കണ്ണപുരം സ്വദേശിനി കെ.വി സീമയെ (50) ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നത്. 

സീമയുടെ മരണത്തിന് പിന്നാലെ ആണ്‍സുഹൃത്ത് വിജയനെ (47) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പറശിനിക്കടവ് സമ്മര്‍ലാന്‍ഡ് ഇന്‍ ലോഡ്ജിലെ 601ാം നമ്പര്‍ മുറിയിലാണ് സീമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സീമയും അയല്‍വാസിയായ വിജയനും ലോഡ്ജില്‍ മുറിയെടുത്തത്. വൈകിട്ടോടെ മുറി പുറത്തുനിന്ന് പൂട്ടി വിജയന്‍ കടന്നുകളയുകയായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും വിജയന്‍ തിരിച്ചെത്താതിരുന്നതോടെ ലോഡ്ജ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സീമയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

 വിജയനായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ വിജയനെ മാട്ടൂലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

 

Police have confirmed that the woman found dead inside a lodge at Parassinikkadavu was murdered, with preliminary postmortem results indicating strangulation. The victim, K.V. Seema (50), a native of Kannapuram, was allegedly killed by tightening a shawl around her neck.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2 കോടി രൂപയുടെ കടബാധ്യത, പഠനം മുടങ്ങിയ കുട്ടിക്കാലം; ഡൽഹിയിലെ സഹോദരിമാരുടെ മരണത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

National
  •  2 hours ago
No Image

ഫുട്ബോൾ പരിശീലനത്തിന് പോകാൻ അനുവദിച്ചില്ല; പാലക്കാട് ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  2 hours ago
No Image

ഭിന്നശേഷിക്കാരിയായ 20 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പരിശോധിച്ചത് 17 പേരുടെ ഡി.എന്‍.എ; ഒടുവില്‍ പിതാവ് അറസ്റ്റില്‍

National
  •  2 hours ago
No Image

സന്തോഷ് ട്രോഫി: പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍, വിജയം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്

Football
  •  3 hours ago
No Image

രാജ്യത്തെ നടുക്കി വീണ്ടും 'ഹണിമൂൺ കൊലപാതകം'; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വാഹനമിടിപ്പിച്ചു കൊന്ന യുവതി പിടിയിൽ

crime
  •  3 hours ago
No Image

കെ.പി.സി.സി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാന്‍ കിഷോര്‍ ബാബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ബി.ജെ.പിയില്‍ ചേരും

Kerala
  •  3 hours ago
No Image

കാലം കാത്തുവെച്ച ഇരട്ട വിസ്മയങ്ങൾ; ഒരേ ദിനം പിറന്ന് പ്രതിസന്ധികളെ ഗോൾപോസ്റ്റാക്കി മാറ്റിയ ഇതിഹാസ താരങ്ങൾ; In-Depth Story

Football
  •  4 hours ago
No Image

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ലോക്‌സഭയുടെ അംഗീകാരം; 2004 ന് ശേഷം ആദ്യം

National
  •  4 hours ago
No Image

ജ്വല്ലറികളെയും വെല്ലുന്ന 'മാജിക് ഗോൾഡ്' തട്ടിപ്പ്; നാലംഗ അന്തർസംസ്ഥാന സംഘം കാസർകോട് പിടിയിൽ

crime
  •  5 hours ago
No Image

കോഴിക്കോട് സ്റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ തുടർന്നേക്കും

Football
  •  5 hours ago