HOME
DETAILS

1800-ഓളം വിദേശ ട്രാവൽ ഏജൻസികൾക്ക് പൂട്ടിട്ട് സഊദി സർക്കാർ; തീർത്ഥാടകരുടെ 'പ്ലാൻ' മാറിയാൽ പണി കിട്ടുന്നത് ഏജൻസികൾക്ക്

  
February 05, 2026 | 1:48 PM

saudi government suspends licenses of 1800 umrah agencies uae agents on edge

റിയാദ്/ദുബൈ: ഉംറ തീർത്ഥാടന സേവനങ്ങളിൽ വീഴ്ച വരുത്തിയ 1,800-ഓളം വിദേശ ട്രാവൽ ഏജൻസികളുടെ ലൈസൻസ് സഊദി ഭരണകൂടം സസ്പെന്റ് ചെയ്തു. റമദാൻ ഉംറ സീസൺ അടുത്തിരിക്കെ സഊദി അധികൃതർ നിരീക്ഷണം കർശനമാക്കിയത് യുഎഇയിലെ ഉംറ ഓപ്പറേറ്റർമാരെയും തീർത്ഥാടകരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സേവന നിലവാരത്തിലെ കുറവും അംഗീകൃത നിബന്ധനകൾ പാലിക്കാത്തതുമാണ് കർശന നടപടിക്ക് കാരണമായത്.

സഊദിയുടെ പുതിയ ട്രാക്കിംഗ് സിസ്റ്റം പ്രകാരം ഒരു തീർത്ഥാടകന്റെ വരവ് മുതൽ മടക്കം വരെയുള്ള എല്ലാ വിവരങ്ങളും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. വിസ, ഹോട്ടൽ ബുക്കിംഗ്, ഗതാഗതം, രാജ്യം വിടുന്ന തീയതി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടാൽ ബന്ധപ്പെട്ട ട്രാവൽ ഏജൻസിക്കെതിരെയാണ് നടപടിയുണ്ടാകുക.

തീർത്ഥാടകർ ഒഴിവാക്കേണ്ട 6 പ്രധാന തെറ്റുകൾ

വിസ മാത്രം ബുക്ക് ചെയ്യരുത്: പലരും കുറഞ്ഞ ചിലവിൽ ഉംറ വിസ മാത്രം എടുത്ത് ഹോട്ടലോ ഗതാഗതമോ ബുക്ക് ചെയ്യാതെ പോകാറുണ്ട്. എന്നാൽ മുഴുവൻ വിവരങ്ങളും ഇല്ലാത്ത പക്ഷം സിസ്റ്റം ആ ഏജൻസിയെ 'ഫ്ലാഗ്' ചെയ്യും.

ഹോട്ടലുകൾ മാറ്റരുത്: സഊദിയിലെത്തിയ ശേഷം ബുക്ക് ചെയ്ത ഹോട്ടൽ മാറ്റി മറ്റൊരിടത്ത് താമസിക്കുന്നത് സിസ്റ്റത്തിൽ പൊരുത്തക്കേട് ഉണ്ടാക്കും.

ബന്ധുക്കളോടൊപ്പം താമസം: ഉംറ നിയമപ്രകാരം അംഗീകൃത ഹോട്ടലുകൾക്ക് പകരം ബന്ധുക്കളുടെ വീട്ടിൽ താമസിക്കാൻ അനുവാദമില്ല.

അംഗീകാരമില്ലാത്ത ഹോട്ടലുകൾ: കുറഞ്ഞ വാടക നോക്കി അധികൃതർ അംഗീകരിക്കാത്ത ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നത് നിയമലംഘനമാണ്.

ഗതാഗതം: സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണം.

വിസ കാലാവധി: നിശ്ചിത തീയതിക്കുള്ളിൽ രാജ്യം വിടാത്തത് അതീവ ഗുരുതരമായ ലംഘനമാണ്.

"തീർത്ഥാടകർ നൽകുന്ന വിവരങ്ങൾ വിശ്വസിച്ചാണ് ഞങ്ങൾ ബുക്കിംഗ് നടത്തുന്നത്. എന്നാൽ അവർ പിന്നീട് സ്വന്തം നിലയ്ക്ക് പദ്ധതികൾ മാറ്റുമ്പോൾ ഉത്തരവാദിത്തം ഞങ്ങളുടെ മേലാകുന്നു," റെഹാൻ അൽ ജസീറ ടൂറിസത്തിലെ ഷിഹാബ് പെർവാദ് പറഞ്ഞു. വിസ മാത്രം ബുക്ക് ചെയ്യാതെ ഒരു സമ്പൂർണ്ണ പാക്കേജ് (Full Package) തന്നെ ബുക്ക് ചെയ്യണമെന്നും ബുക്കിംഗുകളിൽ മാറ്റം വരുത്തരുതെന്നും യുഎഇയിലെ ഏജന്റുമാർ തീർത്ഥാടകരോട് അഭ്യർത്ഥിക്കുന്നു.

the saudi government has suspended the licenses of 1,800 umrah agencies, triggering concern among umrah operators in the uae. the move is expected to impact pilgrims, bookings, and travel plans.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐറിസ് ദേന ആക്രമണം: അമേരിക്കയ്ക്ക് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി

International
  •  2 days ago
No Image

ഇത്തിഹാദ് വിമാനങ്ങൾ വൈകുമോ? യാത്രാ തടസ്സവും റീഫണ്ടും സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ‌

uae
  •  2 days ago
No Image

സുരക്ഷാപ്രാധാന്യമുള്ള ദൃശ്യങ്ങൾ പകർത്തി വ്യാജപ്രചാരണം നടത്തി; അബുദബിയിൽ 45 പേർ അറസ്റ്റിൽ

uae
  •  2 days ago
No Image

വീണുകിടക്കുന്ന അജ്ഞാത വസ്തുക്കളിൽ തൊടരുത്; താമസക്കാർക്ക് ജാ​ഗ്രത നിർദ്ദേശവുമായി യുഎഇ അധികൃതർ

uae
  •  2 days ago
No Image

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ കേസ്: 500 രൂപയിൽ തുടങ്ങിയ പരിചയം പീഡനപരാതിയിൽ; ഗൂഢാലോചനയെന്ന് ഡോക്ടറുടെ ഭാര്യ

Kerala
  •  2 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജിൽ പെരുന്നാൾ ദിനത്തിലെ വെടിക്കെട്ട് റദ്ദാക്കി; പാർക്കുകളും ഐൻ ദുബൈയും താൽക്കാലികമായി അടച്ചിടും

uae
  •  2 days ago
No Image

ലഡാക്ക് പ്രക്ഷോഭ നായകന്‍ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിന്‍വലിക്കാന്‍ തീരുമാനം

National
  •  2 days ago
No Image

കൊല്ലത്ത് ഗുണ്ടാപ്പക: ജിം സന്തോഷ് വധക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

പാചകവാതക ക്ഷാമം; ഇൻഡക്ഷൻ കുക്കറുകൾക്കായി വൻ തിരക്ക്; ഒരു ദിവസം വിറ്റത് 93 എണ്ണം: വൈറൽ വീഡിയോ

National
  •  2 days ago
No Image

പാചകവാതക ക്ഷാമം; വിറക് വിലയും കുതിക്കുന്നു, ടണ്ണിന് വര്‍ധിച്ചത് 1500 രൂപ വരെ

Kerala
  •  2 days ago