തരുവണ ഗവ. ഹൈസ്‌കൂളിനെ ഉള്‍പ്പെടുത്തണമെന്ന്
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക്ക് സ്‌കൂളുകളില്‍ തരുവണ ഗവ. ഹൈസ്‌കൂളിനെ ഉള്‍പ്പെടുത്തണമെന്ന് പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പി.ടി.എയുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള 2015- 16 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും, മികച്ച പി.ടി.എക്കുള്ള ജില്ലാതല അവാര്‍ഡും, പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള വീഗാലാന്റ് അവാര്‍ഡും സ്‌കൂളിന് ലഭിച്ചിരുന്നു. ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ത്താന്‍ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും 100 ശതമാനം വിജയമായിരുന്നു. സ്‌കൂളില്‍ പി.ടി.എ വിഭാവനം ചെയ്ത വിഷന്‍ 20-20 എന്ന പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനം നടക്കുകയാണ്. അക്കാദമിക് നിലവാരവും, പഠനേതര പ്രവര്‍ത്തനങ്ങളിലെ മികവും, സ്‌കൂള്‍ ഭൗതിക സാഹചര്യങ്ങളും അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുക എന്നതാണ് 'പരിമിതമായ സമയം, സമഗ്രമായ മാറ്റം' എന്ന പ്രമേയത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഹൈടെക്ക് സ്‌കൂളുകളില്‍ തരുവണ ഗവ. സ്‌കൂളിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പി.ടി.എ പ്രസിഡന്റ് ഷുക്കൂര്‍ തരുവണ, പ്രധാനാധ്യാപിക സെലിന്‍, പി.ടി ഉസ്മാന്‍, കെ സിദ്ധിഖ്, കെ.എ മുഹമ്മദലി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."