ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; 17 ഡിഎൻഎ സാമ്പിളുകൾ, മാസങ്ങൾ നീണ്ട അന്വേഷണം; മുംബൈ പീഡനക്കേസിൽ വഴിത്തിരിവ്
മുംബൈ: സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത ഇരുപത് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി. മുംബൈയിലെ കുഫെ പരേഡ് സ്ഥലത്ത് താമസിക്കുന്ന യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മനുഷ്യസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം.
വയറ്റിൽ അസ്വസ്ഥത അനുഭവപ്പെട്ട യുവതി മുത്തശ്ശിയോട് പരാതി പറയുകയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലിസിൽ വിവരമറിയിച്ചു.
യുവതിക്ക് സംസാരിക്കാനോ കേൾക്കാനോ കഴിയാത്തത് അന്വേഷണത്തിന്റെ തുടക്കത്തിൽ പൊലിസിനെ വല്ലാതെ ബുദ്ധിമുട്ടിച്ചു. പൊലിസിന്റെ ചോദ്യം ചെയ്യലിൽ തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് പിതാവ് ഒഴിഞ്ഞുമാറുകയും ചെയ്തു. തനിക്ക് പരാതിയില്ലെന്നും പിതാവ് പൊലിസിനെ അറിയിച്ചു.
തുടർന്ന് യുവതിക്ക് വിദഗ്ധ കൗൺസിലിംഗ് നൽകാൻ പൊലിസ് തീരുമാനിച്ചു. യുവതി നൽകുന്ന മൊഴി കൃത്യമായി രേഖപ്പെടുത്താൻ പൊലിസ് നിർദേശവും നൽകി. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സംശയം തോന്നി ഒരു 17 കാരൻ ഉൾപ്പെടെ രണ്ടുപേരെ പൊലിസ് ഇതിനോടകം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എങ്കിലും അന്വേഷണം പൊലിസ് അവിടെകൊണ്ടും അവസാനിപ്പിച്ചില്ല. ശാസ്ത്രീയ തെളിവുകൾക്കായി വീണ്ടും പൊലിസ് അന്വേഷണം തുടങ്ങി. സംശയം തോന്നിയ 17 പേരുടെ ഡിഎൻഎ സാമ്പിളുകൾ പൊലിസ് ശേഖരിച്ചു. ഇതിൽ യുവതിയുടെ പിതാവിന്റെ സാമ്പിളും പൊലിസ് ഉൾപ്പെടുത്തിയിരുന്നു.
ജനുവരി 27-ന് ലഭിച്ച ഡിഎൻഎ പരിശോധനാ ഫലമാണ് പൊലിസിനെ ഞെട്ടിച്ചത്. യുവതിയുടെ ഗർഭത്തിന് ഉത്തരവാദി സ്വന്തം പിതാവാണെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചു. 2025 മാർച്ച് മാസത്തിനും സെപ്റ്റംബറിനും ഇടയിലാണ് മകൾക്ക് നേരെ പിതാവിന്റെ ക്രൂരമായ പീഡനം നടന്നത്. ഡിഎൻഎ ഫലം വന്നതിന് തൊട്ടു പിന്നാലെ പ്രതിയെ പൊലിസ് പിടികൂടി. ക്രൂരമായ പീഡനത്തിനൊപ്പം പൊലിസിനെ തെറ്റിദ്ധരിപ്പിക്കാനും കേസ് ഒതുക്കിത്തീർക്കാനും ശ്രമിച്ച പ്രതിക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Mumbai: In a shocking incident in Cuffe Parade, a 20-year-old speech and hearing-impaired woman was raped and left five months pregnant by her own father. The crime came to light when the victim complained of abdominal discomfort to her grandmother.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."