HOME
DETAILS

സ്വന്തം പറമ്പിലെ ചന്ദനം ഇനി ഉടമസ്ഥന് വിൽക്കാം: വന നിയമ ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

  
Web Desk
February 05, 2026 | 2:15 PM

kerala govt allows private sale of sandalwood as governor clears new forest bill

തിരുവനന്തപുരം: സംസ്ഥാനത്തെ ചന്ദന കൃഷി മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി വന നിയമ ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി. ഇനി മുതൽ സ്വകാര്യ ഭൂമിയിലുള്ള ചന്ദനമരങ്ങൾ മുറിക്കുന്നതിനും  വിൽക്കുന്നതിനും ഭൂവുടമകൾക്ക് അനുവാദമുണ്ടാകും. സ്വകാര്യ ഭൂമിയിലുള്ള ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനും നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്.

വനം വകുപ്പ് വഴിയായിരിക്കും വിൽപന നടക്കുകയെങ്കിലും അതിലൂടെ ലഭിക്കുന്ന തുക പൂർണ്ണമായും ഭൂവുടമയ്ക്ക് സ്വന്തമാകും. വനം വകുപ്പ് മുഖേന സ്വകാര്യ വ്യക്തികൾക്ക് തങ്ങളുടെ ഭൂമിയിലെ ചന്ദനമരം മുറിച്ചു വിൽക്കാം. മരം വിറ്റു കിട്ടുന്ന തുക ഭൂവുടമയ്ക്ക് ലഭിക്കും. മുൻപ് സ്വന്തം പറമ്പിലെ ചന്ദനമരം മോഷണം പോയാൽ പോലും ഭൂവുടമ കേസിൽ കുടുങ്ങുന്ന അവസ്ഥയുണ്ടായിരുന്നു.

പുതിയ നിയമത്തോടെ ഈ ആശങ്ക മാറും. ലാഭകരമായ ചന്ദന കൃഷിയിലേക്ക് കൂടുതൽ കർഷകർ കടന്നുവരുന്നത് വഴി സംസ്ഥാനത്ത് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ചന്ദന മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന 'ട്രീ ബാങ്കിങ്' പദ്ധതി സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പുതിയ നിയമം കൂടി വന്നതോടെ കൃഷി കൂടുതൽ ലാഭകരമാകും. നിയമക്കുരുക്കുകൾ ഭയന്ന് ചന്ദനമരം നടാൻ മടിച്ചിരുന്നവർക്ക് ഇനി ധൈര്യമായി കൃഷി തുടങ്ങാം. കൃത്യമായ നടപടിക്രമങ്ങളിലൂടെ സ്വന്തം അധ്വാനത്തിന്റെ ഫലം കർഷകർക്ക് ഇനി നേരിട്ട് ലഭിക്കും.

 

 

 

In a significant move for farmers, the Governor has approved the Kerala Forest (Amendment) Bill, allowing landowners to sell sandalwood trees grown on their private property. Previously, strict regulations prevented owners from selling their own trees and even led to legal trouble for them if a tree was stolen.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  4 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  4 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  4 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  4 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  4 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  4 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  4 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  4 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  4 days ago